Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പറവൂരിന്റെ വിസ്മയം ഇനി കേരളത്തിന്റെ നായകൻ; വിദ്യാർത്ഥി നേതാവിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്; വി.ഡി. സതീശന്റെ സമാനതകളില്ലാത്ത രാഷ്ട്രീയ പ്രയാണം

പറവൂരിന്റെ വിസ്മയം ഇനി കേരളത്തിന്റെ നായകൻ; വിദ്യാർത്ഥി നേതാവിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്; വി.ഡി. സതീശന്റെ സമാനതകളില്ലാത്ത രാഷ്ട്രീയ പ്രയാണം

എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായി ജനിച്ച വി.ഡി. സതീശൻ, വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. തേവര സേക്രഡ് ഹാർട്ട് കോളേജ് ആർട്‌സ് ക്ലബ് സെക്രട്ടറിയായും എം.ജി സർവ്വകലാശാല യൂണിയൻ ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം എൻ.എസ്.യു ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചു. 1996-ൽ തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടുകൊണ്ടാണ് സതീശൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.

പറവൂരിന്റെ കരുത്തൻ

2001-ൽ പറവൂർ മണ്ഡലത്തിൽ നിന്ന് കന്നി വിജയം നേടിയ വി.ഡി. സതീശൻ, പിന്നീട് 2006, 2011, 2016, 2021 വർഷങ്ങളിൽ വിജയം ആവർത്തിച്ചു. നിയമസഭയ്ക്കുള്ളിലെ മികച്ച പ്രകടനത്തിലൂടെ അദ്ദേഹം ശ്രദ്ധേയനായി. അന്യസംസ്ഥാന ലോട്ടറിക്കെതിരായ പോരാട്ടങ്ങളും പരിസ്ഥിതി സംരക്ഷണത്തിനായി ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ചു സ്വീകരിച്ച നിലപാടുകളും അദ്ദേഹത്തിന് മികച്ച പ്രതിച്ഛായ നൽകി. കെ.പി.സി.സി വൈസ് പ്രസിഡന്റ്, എ.ഐ.സി.സി സെക്രട്ടറി തുടങ്ങിയ പദവികളിലൂടെ പാർട്ടിയിലും അദ്ദേഹം കരുത്തനായി.

പ്രതിപക്ഷ നേതാവിൽ നിന്ന് മുഖ്യമന്ത്രിയിലേക്ക്

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ വസ്തുതാപരമായ വിമർശനങ്ങളും കൃത്യമായ പഠനങ്ങളുമാണ് സതീശനെ വ്യത്യസ്തനാക്കിയത്. നിയമസഭയിൽ സർക്കാരിനെതിരെ ഉന്നയിച്ച മൂർച്ചയുള്ള ചോദ്യങ്ങളും മുഖ്യമന്ത്രിയോട് നേരിട്ട് നടത്തിയ സംവാദങ്ങളും രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്തു. 2026 ഏപ്രിൽ 9-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 11,376 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം, യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിച്ചതിൽ മുഖ്യ പങ്കുവഹിച്ചു.

പുതുയുഗ യാത്രയും വിസ്മയ വിജയവും

തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട് മുതൽ തിരുവനന്തപുരം വരെ വി.ഡി. സതീശൻ നടത്തിയ 'പുതുയുഗ യാത്ര' കേരളത്തിന്റെ രാഷ്ട്രീയ ഗതി മാറ്റുന്നതിൽ നിർണ്ണായകമായി. ജനങ്ങളുടെ നാഡിമിടിപ്പ് അറിഞ്ഞു നീങ്ങിയ ഈ യാത്രയിലൂടെ കോൺഗ്രസ് പ്രവർത്തകർക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം അദ്ദേഹം തിരിച്ചുനൽകി. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന അദ്ദേഹത്തിന്റെ പ്രവചനം യാഥാർത്ഥ്യമായതോടെ, 'പറവൂരിലെ വിസ്മയം' എന്ന വിശേഷണം അന്വർത്ഥമാക്കി അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയിരിക്കുകയാണ്.


Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Save your stories

Sign in