"സമൂഹ മാധ്യമങ്ങൾ കുടുംബങ്ങളെ അപമാനിക്കുന്ന തലത്തിലേക്ക് തരം താഴരുത്; ചില പാർട്ടികളുടെ പിന്തുണയോടെ സൈബർ ആക്രമണം നടക്കുന്നു": മുഖ്യമന്ത്രി വി. ഡി. സതീശൻ
തൃശ്ശൂർ തളിക്കുളത്ത് നടന്ന മുതിർന്ന കോൺഗ്രസ് നേതാവ് ടി. എൻ. പ്രതാപന്റെ പുസ്തക പ്രകാശന ചടങ്ങിൽ സമൂഹ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. രാഷ്ട്രീയ പ്രവർത്തകരെ വിമർശിക്കുന്നതിൽ തെറ്റില്ല, എന്നാൽ സ്ത്രീകളെയും കുടുംബങ്ങളെയും അപമാനിക്കുന്ന തരത്തിലേക്ക് സമൂഹമാധ്യമങ്ങൾ തരം താഴരുതെന്ന് അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയാണ് ഇത്തരം സൈബർ ആക്രമണങ്ങൾ നടക്കുന്നത്. അടുത്തിടെ അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകനെപ്പോലും സമൂഹമാധ്യമങ്ങളിൽ രൂക്ഷമായി അധിക്ഷേപിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും ജനങ്ങൾക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ടി. എൻ. പ്രതാപന്റെ എട്ടാമത് പുസ്തകമായ 'ഈ നേരവും കടന്നുപോകും' എന്ന കൃതിയുടെ പ്രകാശന ചടങ്ങ് തളിക്കുളത്തുള്ള അദ്ദേഹത്തിന്റെ വസതിയിലാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ രാജൻ ജെ. പല്ലൻ, ടി.ജെ. സനീഷ് കുമാർ ജോസഫ്, തോമസ് ഉണ്ണിയാടൻ, തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ബിഷപ്പ് പോളി കണ്ണൂക്കാടൻ, മുതിർന്ന മാധ്യമപ്രവർത്തകരായ എം.പി. സുരേന്ദ്രൻ, എൻ. ശ്രീകുമാർ തുടങ്ങി സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.