Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'സർ, ഇതാണോ സംസ്കാരം?'; സഭയിലെ എല്‍ഡിഎഫ് അംഗങ്ങളുടെ അക്രമം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍

'സർ, ഇതാണോ സംസ്കാരം?'; സഭയിലെ എല്‍ഡിഎഫ് അംഗങ്ങളുടെ അക്രമം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍
  അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം നിയമസഭയിൽ സംസ്കാരത്തിന് യോജിക്കാത്ത നിലയിൽ പെരുമാറിയെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ വി.ഡി സതീശന്‍ എംഎല്‍എ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നിയമസഭയില്‍ എൽഡിഎഫ് എംഎൽഎമാർ നടത്തിയ അക്രമം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ സംസ്കാരമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. അതേസമയം 2015 മാർച്ച് 13നായിരുന്നു  കേരളത്തെ നാണംകെടുത്തിയ സംഭവങ്ങളുണ്ടായത്. നിയമസഭയിൽ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് കാണിച്ച് അന്ന് കേസും രജിസ്റ്റർ ചെയ്തിരുന്നു. ആറ് ഇടത് എംഎൽഎമാരെ പ്രതിയാക്കിയാണു തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഇപ്പോഴത്തെ മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജന്‍ എന്നിവരും കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.അജിത്, സി.കെ.സദാശിവന്‍, , വി.ശിവൻകുട്ടി തുടങ്ങിയവരുമായിരുന്നു കേസിലെ പ്രതികൾ. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം പ്രതിപക്ഷം നിയമസഭയിൽ സംസ്കാരത്തിന് യോജിക്കാത്ത നിലയിൽ പെരുമാറിയെന്ന് മുഖ്യമന്ത്രി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പിണറായി സി.പി.എം സെക്രട്ടറിയായിരുന്നു. അന്ന് എകെജി സെന്‍ററില്‍ വച്ച് തീരുമാനിച്ചതനുസരിച്ച് എല്‍ഡിഎഫ് അംഗങ്ങൾ സഭയിൽ പെരുമാറിയത് ഓർമ്മയുണ്ടോ? സർ, ഇതാണോ സംസ്കാരം? https://www.facebook.com/VDSatheeshanParavur/photos/pcb.3379764708749137/3379764448749163/

Related articles

See all
Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Save your stories

Sign in