Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VT BALRAM| വി.വി.പ്രകാശിന്റെ വീട്ടില്‍പ്പോയി നാടകം കളിക്കാനുള്ള അന്‍വറിന്റെ ഉളുപ്പില്ലായ്മയെ വിമര്‍ശിച്ച് വി.ടി.ബല്‍റാം

VT BALRAM| വി.വി.പ്രകാശിന്റെ വീട്ടില്‍പ്പോയി നാടകം കളിക്കാനുള്ള അന്‍വറിന്റെ ഉളുപ്പില്ലായ്മയെ വിമര്‍ശിച്ച് വി.ടി.ബല്‍റാം
വി.വി പ്രകാശിന്റെ വീട്ടില്‍ എത്തിയ പി വി അന്‍വറിന്റെ തരംതാഴ്ന്ന രാഷട്രീയ കളിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. 2021 ലെ തെരഞ്ഞെടുപ്പില്‍ വി വി പ്രകാശിനെതിരെ ഹീനമായ വര്‍ഗ്ഗീയ പരാമര്‍ശങ്ങളാണ് പി.വി അന്‍വറും സിപിഎമ്മും അന്ന് നടത്തിയതെന്ന് വി.ടി ബല്‍റാം പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ക്ക് വി വി പ്രകാശ് സമൂഹമാധ്യമങ്ങളിലൂടെ നല്‍കിയ മറുപടി പങ്കുവെച്ചു കൊണ്ടായിരുന്ന ബല്‍റാം ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 2021 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി.പ്രകാശിനെതിരെ ഹീനമായ വര്‍ഗീയ പ്രചരണങ്ങളാണ് അന്നത്തെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ നടത്തിയിരുന്നത്. എന്നിട്ടും വി.വി.പ്രകാശിന്റെ വീട്ടില്‍പ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അന്‍വറിനോട് പറയാനുള്ളത് വിവി പ്രകാശിന്റെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു വി ടി ബല്‍റാം കുറിച്ചത്. അന്ന് വി.വി പ്രകാശിനെ സംഘിയായി ചിത്രീകരിച്ച പി.വി അന്‍വറും അന്‍വറിനെ തലയിലേറ്റി നടന്നിരുന്ന സിപിഎമ്മും ഈ പ്രചരണം ഏറ്റെടുത്ത് കൊഴുപ്പിച്ചു. തന്റെ ജീവിതത്തിലുട നീളം ഉറച്ച മതേതര ബോധ്യങ്ങള്‍ വച്ചുപുലര്‍ത്തിയ, പ്രത്യയ ശാസ്ത്രപരമായിത്തന്നെ സംഘ് പരിവാറിന്റെ നിതാന്ത വിമര്‍ശകനായിരുന്ന, വ്യക്തിജീവിതത്തില്‍പ്പോലും മതവിശ്വാസങ്ങളും ആചാരങ്ങളും ഒരു പരിധിക്കപ്പുറം മാറ്റിനിര്‍ത്തിയ, നെഹ്രുവിയന്‍ കോണ്‍ഗ്രസുകാരനായ വി.വി. പ്രകാശിനെ അങ്ങേയറ്റം വേദനിപ്പിച്ചതായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ആ ബിലോ ദ് ബെല്‍റ്റ് ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു. പി.വി.അന്‍വറിന്റെ ഈ ക്രൂരമായ ആരോപണങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയ മറുപടി നല്‍കിയതിന് ശേഷമാണ് വി.വി.പ്രകാശ് ഈ ലോകം വിട്ട് പോയത്. മറുപടിയായി വി.വി പ്രകാശ് മരിക്കുന്നതിനു തൊട്ടു മുന്‍പ് സമൂഹ മാധ്യമത്തില്‍ കൂടി നല്‍കിയ മറുപടിയും വിടി ബല്‍റാം പോസ്റ്റിനൊപ്പം പങ്കുവെച്ചു. എന്നിട്ടും അന്‍വര്‍ ഉളുപ്പില്ലാതെ വിവി പ്രകാശിന്റെ വീട്ടില്‍ പോയതിനെയും വി ടി ബല്‍റാം വിമര്‍ശിക്കുന്നുണ്ട്. വി.വി.പ്രകാശ് അന്ത്യയാത്രയില്‍ പുതച്ചിരുന്നത് കോണ്‍ഗ്രസിന്റെ പതാകയാണെന്നും ആ കുടുംബവും എക്കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. അതെ സമയം രാഷ്ട്രീയ മുതലെടുപ്പിനായി വി വി പ്രകാശിന്റെ വീട്ടിലെത്തിയ പി വി അന്‍വറിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയേറ്റു. തങ്ങള്‍ എന്നും കോണ്‍ഗ്രസിനൊപ്പമായിക്കുമെന്നും അതിലൊരു മാറ്റവും ഉണ്ടാകില്ലെന്ന് വി. വി പ്രകാശിന്റെ ഭാര്യ വ്യക്തമാക്കിയതോടെയാണ് പിവി അന്‍വറിന്റെ വില കുറഞ്ഞ നീക്കം പരാജയപ്പെട്ടത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in