Trending
Browse

All sections

Watch

No business videos available

No Middle East videos available

India

'യുപി നിങ്ങളുടെ സര്‍ക്കാരിന്‍റെ സ്വകാര്യ സ്വത്തല്ല'; കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ യോഗിയോട് ഡി.കെ ശിവകുമാര്‍

'യുപി നിങ്ങളുടെ സര്‍ക്കാരിന്‍റെ സ്വകാര്യ സ്വത്തല്ല'; കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ യോഗിയോട് ഡി.കെ ശിവകുമാര്‍
  ഉത്തര്‍പ്രദേശില്‍ നിന്നും തൊഴിലാളികളെ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകണമെങ്കില്‍ സംസ്ഥാനങ്ങള്‍ സര്‍ക്കാരിന്റെ അനുവാദം വാങ്ങണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. യോഗിയുടെ പ്രസ്താവന സാമാന്യബുദ്ധിക്ക് നിരക്കാത്തതും സംസ്ഥാനത്തെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.   https://twitter.com/DKShivakumar/status/1265189173251670016 'യുപിയില്‍ നിന്നും തൊഴിലാളികളെ കൊണ്ടുപോകുന്നതില്‍ തടസം നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെ നീക്കം ഭരണഘടനാവിരുദ്ധമാണ്. യോഗി, നിങ്ങള്‍ മനസിലാക്കണം, നിങ്ങളുടെ സര്‍ക്കാരിന്റ സ്വത്തല്ല ഉത്തര്‍പ്രദേശ്. ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് നിങ്ങളുടെ സര്‍ക്കാരിന്റെ അനുവാദത്തിന്റെ ആവശ്യമില്ല'-  ഡി.കെ കുറിച്ചു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in