Trending
Browse

All sections

Watch

No business videos available

No Middle East videos available

India

യുപി സർക്കാർ സത്യംമറയ്ക്കാനായി അക്രമം അഴിച്ചുവിടുന്നു: രാഹുല്‍ ഗാന്ധി

യുപി സർക്കാർ സത്യംമറയ്ക്കാനായി അക്രമം അഴിച്ചുവിടുന്നു: രാഹുല്‍ ഗാന്ധി
  ഉത്തര്‍പ്രദേശ് ഭരണകൂടം സത്യംമറയ്ക്കാനായി കാടത്തവും അക്രമവും സ്വീകരിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. നേതാക്കളെയോ മാധ്യമപ്രവര്‍ത്തകരെയോ പീഡനത്തിന് ഇരയായ കുട്ടിയുടെ കുടുംബവുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മാത്രമല്ല കുടുംബാംഗങ്ങളെ ആരെയും പുറത്തേയ്ക്ക് പോകാന്‍ അനുവദിക്കുന്നുമില്ല. ഇതിന് പുറമേയാണ് കുടുംബാംഗങ്ങള്‍ക്ക് നേരെ ഭീഷണിയും അക്രമവും ഉണ്ടാകുന്നത്. ഇത്തരം പ്രവർത്തനങ്ങളെ ന്യായീകരിക്കാന്‍ ഒരു ഇന്ത്യാക്കാരനും കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. [embed]https://twitter.com/RahulGandhi/status/1311978551332073474[/embed] അനീതിക്ക് മുന്നിൽ തല കുനിക്കില്ലെന്നും അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്നും രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് രാഹുലിന്‍റെ ട്വീറ്റ്. [embed]https://twitter.com/RahulGandhi/status/1311842036253773824[/embed] "ഈ ലോകത്ത് ആരെയും ഞാൻ ഭയക്കില്ല. ഒരു തരത്തിലുള്ള അനീതിക്ക് മുന്നിലും തല കുനിക്കില്ല. അസത്യങ്ങളെ സത്യം കൊണ്ട് പരാജയപ്പെടുത്തും. അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്ത് ത്യാഗവും സഹിക്കും. ഗാന്ധി ജയന്തി ആശംസകൾ", രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Related articles

See all
Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in