Logo
Wed, Aug 19, 2026 • 07:59 PM
LIVE TV
Watch

No business videos available

No Middle East videos available

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം; വിജയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഉണ്ണിക്കണ്ണൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 19, 2026
1 min read
SHARE:
SAVE: Login to save

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം; വിജയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഉണ്ണിക്കണ്ണൻ

 തമിഴ് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌ക്കൊപ്പമുള്ള ഏറെ നാളായി കാത്തിരുന്ന ചിത്രം പങ്കിട്ട് കടുത്ത ആരാധകൻ ഉണ്ണിക്കണ്ണൻ മംഗലം ഡാം. വിജയ് നായകനായ ‘ജനനായകൻ’ സിനിമയുടെ സെറ്റിൽ നിന്നുള്ളതാണ് ചിത്രം. ഫൈറ്റ് സീക്വൻസിന്റെ ചിത്രീകരണം പൂർത്തിയാക്കിയതിന് പിന്നാലെയാണ് വിജയ്‌ക്കൊപ്പം ഫോട്ടോ എടുത്തതെന്ന് ഉണ്ണിക്കണ്ണൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

വിജയ്‌യെ നേരിൽ കാണണമെന്ന ആഗ്രഹവുമായി വർഷങ്ങളായി ശ്രമം നടത്തിയിരുന്ന ആരാധകനാണ് പാലക്കാട് മംഗലം ഡാം സ്വദേശിയായ ഉണ്ണിക്കണ്ണൻ. 2025 ജനുവരിയിൽ വിജയ്‌യെ കാണുന്നതിനായി കേരളത്തിൽ നിന്ന് ചെന്നൈയിലേക്ക് കാൽനടയായി യാത്ര തിരിച്ച ഉണ്ണിക്കണ്ണന്റെ യാത്ര അന്ന് വലിയ വാർത്തയായിരുന്നു. ഏകദേശം 35 ദിവസത്തെ യാത്രയ്ക്കൊടുവിൽ ചെന്നൈയിലെത്തിയ അദ്ദേഹം ‘ജനനായകൻ’ സിനിമയുടെ ലൊക്കേഷനിൽ വിജയ്‌യെ നേരിൽ കണ്ടിരുന്നു.

അന്നത്തെ കൂടിക്കാഴ്ചയിൽ വിജയ് തന്നെ തോളിൽ കൈയിട്ട് കാരവനിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ഏകദേശം പത്ത് മിനിറ്റോളം സംസാരിച്ചെന്നും ഉണ്ണിക്കണ്ണൻ പറഞ്ഞിരുന്നു. എന്നാൽ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഉടൻ പുറത്തുവിടാൻ സാധിക്കാത്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചിലർ ഉണ്ണിക്കണ്ണന്റെ അവകാശവാദം ചോദ്യം ചെയ്തിരുന്നു. നടി മമിത ബൈജു പിന്നീട് താൻ ആ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് വിരാമമായത്.

വിജയ്‌യോടുള്ള കടുത്ത ആരാധനയിലൂടെയാണ് ഉണ്ണിക്കണ്ണൻ മംഗലം ഡാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. വിജയ്‌യുടെ വീട്ടിന് മുന്നിൽ കാത്തുനിന്നതും, അദ്ദേഹത്തിന്റെ സിനിമകളുടെ റിലീസിനോട് അനുബന്ധിച്ച് വ്യത്യസ്തമായ രീതിയിൽ ആരാധന പ്രകടിപ്പിച്ചതും നേരത്തെ വൈറലായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ തമിഴക വെട്രി കഴകത്തിന്റെ പരിപാടികളിലും ഉണ്ണിക്കണ്ണന്റെ സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ ‘ജനനായകൻ’ സെറ്റിൽ നിന്നുള്ള വിജയ്‌ക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെ ഉണ്ണിക്കണ്ണന്റെ വർഷങ്ങളായുള്ള ആരാധനയും കാത്തിരിപ്പും വീണ്ടും ചർച്ചയാകുകയാണ്. ചിത്രീകരണത്തിനിടെ വിജയ്‌ക്കൊപ്പം ഫോട്ടോ എടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകൻ.



Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10