Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കര്‍ഷകരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ ഇ.ഡിയേയും സിബിഐയേയും ഉപയോഗിക്കുന്നു ; റെയ്ഡില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

കര്‍ഷകരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ ഇ.ഡിയേയും സിബിഐയേയും ഉപയോഗിക്കുന്നു ; റെയ്ഡില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി :  ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടക്കുന്ന ആദായനികുതി വകുപ്പ് റെയ്ഡിനെതിരെ രാഹുല്‍ ഗാന്ധി. കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കേന്ദ്രം ഇ.ഡിയേയും സിബിഐയേയും ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. https://twitter.com/RahulGandhi/status/1367333255700123648 അതേസമയം, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌ ഇന്നും തുടരുകയാണ്. നിർമാതാവ് മധു മന്ദേന, വികാസ്​ ബാൽ എന്നിവരുടെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പ്​ പരിശോധന നടത്തുന്നുണ്ട്​.  ഇവരെയെല്ലാം ഇന്ന് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സംഘപരിവാറിനെയും മോദിയെയും സ്‌ഥിരമായി വിമർശിക്കുന്ന ഇവരുടെ വീടുകളിലെ റെയ്‌ഡ്‌ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമാണ് ഉയരുന്നത്. ബുധനാഴ്ച ആറുമണി​ക്കൂറോളമാണ്​ അനുരാഗിന്‍റെയും തപ്​സിയുടെയും മുംബൈയിലെയും,പൂനൈയിലെയും വീടുകളിൽ പരിശോധന നടത്തിയത്​.

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

രജൗരിയിൽ അതിർത്തി മുറിച്ചുകടന്ന പാക് പെൺകുട്ടി പിടിയിൽ; അബദ്ധത്തിൽ വഴിതെറ്റിയെത്തിയതെന്ന്...

Save your stories

Sign in