കുംഭാവുരുട്ടിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; ഒരാള്‍ മരിച്ചു, ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍
Jaihind TV News Report
Jaihind TV Web Desk
July 31, 2022
1 min read
•
Updated: June 02, 2026
കൊല്ലം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ കുംഭാവുരുട്ടി വെള്ളചാട്ടത്തിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരാൾ മരിച്ചു. തമിഴ്നാട് മധുരൈ സ്വദേശി കുമരനാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട് പരിക്കേറ്റ ഈറോഡ് സ്വദേശി കിഷോറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപ്പെട്ട 5 പേരെ രക്ഷപ്പെടുത്തി. വനമേഖലയിൽ ഉരുൾ പൊട്ടിയാണ് പൊടുന്നനെ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. അപകട സമയത്ത് നൂറിലേറെപ്പേർ വെള്ളച്ചാട്ടത്തിലുണ്ടായിരുന്നു. ചെങ്കോട്ടയ്ക്ക് സമീപമുള്ള പ്രസിദ്ധമായ കുറ്റാലം വെള്ളച്ചാട്ടത്തിൽ കഴിഞ്ഞയാഴ്ച സമാനമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടു പേർ മരിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10