'കേരളത്തിലെ മൂന്ന് തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് വൻഭൂരിപക്ഷത്തോട് വിജയിക്കും'; സരിൻ പക്വത കാണിക്കണമായിരുന്നുവെന്നും കെ.സി. വേണുഗോപാല്‍
Jaihind TV News Report
Jaihind TV Web Desk
October 17, 2024
1 min read
•
Updated: May 13, 2026
എറണാകുളം: കേരളത്തിൽ നടക്കാൻ പോകുന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. തിരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് കോൺഗ്രസ് നേരിടുന്നതെന്നും മൂന്ന് സ്ഥാനാർഥികളെയും വൻഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കെ.സി എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എഐസിസിയ്ക്ക് പ്രത്യേക കാഴ്ചപാടില്ല കേരളത്തിലെ കോൺഗ്രസിന്‍റെ കാഴ്ചപാട് തന്നെയാണ് ഉള്ളത്. ഒരു വ്യക്തി മാത്രമല്ല മറിച്ച് എല്ലാ ആളുകളും കൂടി ആലോചിച്ചിട്ടാണ് തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാളെ മാത്രമേ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ കഴിയുകയുള്ളൂവെന്നും കോൺഗ്രസിൽ നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സരിന്‍ കൂടുതൽ പക്വത കാണിക്കണമായിരുന്നുവെന്നും കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല എന്നാൽ പാർട്ടിയെ അധിക്ഷേപിക്കുന്നത് അത്ര നല്ലതല്ലെന്നും കെ.സി വ്യക്തമാക്കി.
കേരളത്തിലെ ഒരു പാട് വിഷയങ്ങൾ ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അതിനെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണിതെല്ലാമെന്നും കോൺഗ്രസിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും കെ.സി വേണുഗോപാൽ സൂചിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10