Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം; നീതി കിട്ടുംവരെ പോരാടും: ഉമ്മന്‍ ചാണ്ടി

കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം; നീതി കിട്ടുംവരെ പോരാടും: ഉമ്മന്‍ ചാണ്ടി
പാത്താമുട്ടം കുമ്പാടി സെന്‍റ് ആംഗ്ലിക്കൽ പള്ളി അംഗങ്ങളായ ആറ് കുടുംബത്തിനെ വേട്ടയാടുന്ന ഡി.വൈ.എഫ്.ഐ-സി.പി.എം  പ്രവര്‍ത്തകര്‍ക്കെതിരെ നീതി ലഭിക്കുന്നതുവരെ പോരാടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്ത് നീതിയാണ് നമ്മുടെ നാട്ടില്‍ നടക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. പാവങ്ങളോടുള്ള ക്രൂരതയാണിത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഉമ്മന്‍ ചാണ്ടി സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ലോംഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. https://www.youtube.com/watch?v=6rO6iTUlz6U അതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്കും എതിരെ പോലീസിന്‍റെ കൈയേറ്റ ശ്രമവുമുണ്ടായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ലോംഗ് മാര്‍ച്ചിനിടെ പോലീസ്  പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും വനിതകള്‍ക്കും മര്‍ദനമേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് 16ന് യു.ഡി.എഫ് രാപ്പകൽ സമരം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള അഞ്ചോളം പേർക്ക് സാരമായ പരിക്കേറ്റു ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വനിതകളുൾപ്പെടെ തല്ലിച്ചതച്ച നടപടി തികച്ചും പ്രതിഷേധാർഹമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in