Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

യുഡിഎഫ് വിജയപ്രതീക്ഷയില്‍; നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത് ഐക്യകണ്‌ഠേന: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

യുഡിഎഫ് വിജയപ്രതീക്ഷയില്‍; നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത് ഐക്യകണ്‌ഠേന: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
നിലമ്പൂരില്‍ ഐക്യകണ്‌ഠേനയാണ് സ്ഥാനാര്‍തഥിയെ തെരഞ്ഞെടുത്തതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. യുഡിഎഫ് വിജയപ്രതീക്ഷയിലാണെന്നും അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ആലോചിച്ചു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വി എസ് ജോയിയുടെ നിലപാടുകള്‍ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം മൂതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി.  അന്‍വറിനെ രാഷ്ട്രീയമായി യുഡിഎഫിന് ആവശ്യമുണ്ട്. അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അത് യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കണം അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ അടക്കമുള്ളവരുടെ പിന്തുണയിലാണ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in