Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

UDF CONVENTION|നിലമ്പൂരില്‍ ആവേശത്തിരയിളക്കി യുഡിഎഫ് കണ്‍വെന്‍ഷന്‍ നടന്നു

UDF CONVENTION|നിലമ്പൂരില്‍ ആവേശത്തിരയിളക്കി യുഡിഎഫ് കണ്‍വെന്‍ഷന്‍ നടന്നു
ആവേശത്തിരയിളക്കി ആയിരക്കണക്കിന് പ്രവർത്തകരും യുഡിഎഫ് നേതൃത്വവും ഒന്നായി അണിചേർന്നാണ് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നത്. നിലമ്പൂരിലെ യുഡിഎഫ് പ്രചരണത്തിന് തിളക്കമാർന്ന കരുത്ത് പകർന്നാണ് കൺവെൻഷൻ സമാപിച്ചത്. ആവേശം അലകടലായി അലയടിക്കുന്ന കാഴ്ചയാണ് നിലമ്പൂരിലെ യുഡിഎഫ് കൺവെൻഷനിൽ ഉടനീളം കാണുവാനായത്.   ആയിരക്കണക്കിന് പ്രവർത്തകർ ഒഴുകിയെത്തിയ കൺവെൻഷനിൽ യുഡിഎഫ് നേതൃത്വം ഒന്നായി അണിചേർന്നു. സമ്മേളനം നഗറിലേക്ക് എത്തിയ ആര്യാടൻ ഷൗക്കത്തിനെ പ്രവർത്തകർ തോളിലേറ്റിയാണ് പ്രവർത്തകർ വേദിയിൽ എത്തിച്ചത്. ഇടതു ഭരണത്തിൽ കഴിഞ്ഞ 10 വർഷമായി നിലമ്പൂർ നേരിടുന്ന അവഗണനകൾ എണ്ണിപ്പറഞ്ഞ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിനെ വീണ്ടെടുക്കുവാനുള്ള പോരാട്ടത്തിൽ ഒരേ മനസ്സോടെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. ജനവിരുദ്ധ സർക്കാരിനെ താഴെയിറക്കി ഒരു ജനാധിപത്യ സർക്കാരിനെ അധികാരത്തിലേറ്റുവാനുള്ള തുടക്കമാണ് ഈ തിരഞ്ഞെടുപ്പെന്നദ്ദേഹം ചൂണ്ടിക്കാട്ടി. നിലമ്പൂരിലെ യുഡിഎഫ് പ്രചരണത്തിന് തിളക്കമാർന്ന കരുത്ത് പകർന്നാണ് കൺവെൻഷൻ സമാപിച്ചത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in