രണ്ടു കിലോമീറ്റർ സാഹസിക ചേസിംഗ്; ഇരുചക്രവാഹന മോഷ്ടാക്കളെ പിടികൂടി പോലീസ്
Jaihind TV News Report
Jaihind TV Web Desk
June 18, 2024
1 min read
•
Updated: May 24, 2026
കൊച്ചി: ഇരുചക്ര വാഹന മോഷ്ടാക്കൾ പോലീസ് പിടിയിൽ. തൃശൂർ ഓട്ടുപാറ എടക്കാട് മേപ്പുരക്കൽ വീട്ടിൽ അഭിജിത്, പത്തനംതിട്ട കലഞ്ഞൂർ സന്ധ്യാ ഭവനിൽ വിഷ്ണു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. കിറ്റക്സ് ഗാർമെൻസ് പ്രോസസിംഗ് യൂണിറ്റിന്‍റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത രണ്ട് മോട്ടോർ സൈക്കിളുകൾ 17 ന് പുലർച്ചെയാണ് മോഷണം നടത്തിയത്. പ്രതികളെ രണ്ടു കിലോമീറ്ററോളം എറണാകുളം റോഡിലൂടെ അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞു.
അഭിജിത്തിനെതിരെ ഒറ്റപ്പാലം, എറണാകുളം സെൻട്രൽ സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ നിലവിലുണ്ട്. പെരുമ്പാവൂർ എഎസ്പി മോഹിത് റാവത്തിന്‍റെ നേതൃത്വത്തിൽ കുന്നത്തുനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്ഐ എൻ.കെ. ജേക്കബ്, എഎസ്ഐമാരായ എം.ജി. സജീവ്, പി.എസ്. കുര്യാക്കോസ്, സീനിയർ സിപിഒ വർഗീസ് ടി. വേണാട്ട് , സിപിഒമാരായ ഒ.എസ്. ബിബിൻ രാജ്, മിഥുൻ മോഹൻ, ജോഷി മാത്യു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10