Trending
Browse

All sections

Watch

No business videos available

No Middle East videos available

India

നോയിഡയിലെ ഇരട്ട ടവർ സ്‌ഫോടനത്തിലൂടെ തകർത്തു

നോയിഡയിലെ ഇരട്ട ടവർ സ്‌ഫോടനത്തിലൂടെ തകർത്തു
ന്യൂഡല്‍ഹി: കെട്ടിടനിർമ്മാണ ചട്ടങ്ങള്‍ ലംഘിച്ച് സൂപ്പര്‍ടെക് കമ്പനി നോയിഡയില്‍ നിര്‍മിച്ച ഇരട്ട ടവര്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. നോയിഡയിലെ സെക്ടര്‍ 93എ-യില്‍ സ്ഥിതിചെയ്തിരുന്ന അപെക്‌സ്, സിയാന്‍ എന്ന ഇരട്ട ടവറാണ് ഉച്ചയ്ക്ക് 2.30തോടെ തകർത്തത്. മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിനു നേതൃത്വം നല്‍കിയ മുംബൈയിലെ എഡിഫിസ് എന്‍ജിനിയറിങ് കമ്പനിയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡിമോളിഷനുമാണ് സ്‌ഫോടനംനടത്തിയത്. തൊള്ളായിരത്തിലധികം ഫ്ലാറ്റുകളും നൂറു മീറ്ററിന് മുകളിൽ പൊക്കവുമുള്ള സൂപ്പര്‍ടെക്കിന്റെ എമറാള്‍ഡ് കോര്‍ട്ട് പ്രോജക്ടിന്റെ ഭാഗമാണ് ഈ ടവര്‍. കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ പ്രകാരമുള്ള അകലം പാലിക്കാതെയാണ് ഇവ നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി എമറാള്‍ഡ് കോര്‍ട്ട് റെസിഡന്റ്സ് വെല്‍വെയര്‍ അസോസിയേഷന്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയും 2014ൽ വിധി പ്രഖ്യാപിക്കുകയുമായിരുന്നു. 3700 കിലോഗ്രാ സ്‌ഫോടക വസ്തുക്കളാണ് കെട്ടിടം തകർക്കാൻ ഉപയോഗിച്ചത്.

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in