Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തൃശൂരില്‍ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവം ടിക്കറ്റ് ചോദിച്ചതിന്‍റെ പക

തൃശൂരില്‍ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവം ടിക്കറ്റ് ചോദിച്ചതിന്‍റെ പക
തൃശൂർ: തൃശൂരില്‍ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ വെളപ്പായയിലാണ് സംഭവം. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം . അഥിതി തൊഴിലാളിയായ യാത്രക്കാരന്‍ ആണ് ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ടിക്കറ്റ് ചോദിച്ചതിന്‍റെ പകയാണ് കാരണമെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതി രജനീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് റെയില്‍വേ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി ഒഡീഷ സ്വദേശിയാണ്. ഇയാള്‍ മദ്യപാനിയാണെന്നാണ് പോലീസ് പറഞ്ഞത്. പ്രതിയെ ഉടന്‍ തന്നെ തൃശൂർ ആര്‍പിഎഫിന് കൈമാറും.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in