Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ നിര്‍ണായകയോഗം ഇന്ന്

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ നിര്‍ണായകയോഗം ഇന്ന്
തിരുവതാംകുർ ദേവസ്വം ബോർഡിന്‍റെ നിർണായക യോഗം ഇന്ന് ചേരും. ശബരിമല മണ്ഡല കാലത്തിനായി പത്ത് ദിവസം മാത്രം അവശേഷിക്കെ സ്വീകരിക്കേണ്ട നടപടികളും നിലവിലെ സാഹചര്യങ്ങളും ബോർഡ് ചർച്ച ചെയ്യും. നട അടയ്ക്കുന്നതിന് തന്ത്രി തന്‍റെ അഭിപ്രായം തേടിയെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിനെ കുറിച്ച് തന്ത്രി നൽകിയ വിശദീകരണം യോഗം ചർച്ച ചെയ്യും. ഇരുമുടിക്കെട്ടില്ലാതെ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയും ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസും പതിനെട്ടാം പടി കയറിയത് സംബന്ധിച്ചും ചർച്ച ഉണ്ടാകും. സന്നിധാനത്ത് ഭക്തർക്ക് നേരിടേണ്ടി വന്ന പോലീസ് നടപടികൾ സുപ്രീം കോടതി പുനഃപരിശോധന ഹർജി പരിഗണിക്കുമ്പോൾ നൽകേണ്ട മറുപടി തുടങ്ങിയവയും ചർച്ചയാകും. സന്നിധാനത്ത് പരികർമികൾ നടത്തിയ പ്രതിഷേധത്തിൽ നടപടി എടുക്കുന്നതിനെ കുറിച്ച് ബോർഡ് ആലോചിക്കുന്നുണ്ട്. ഇക്കാര്യവും യോഗം ചർച്ച ചെയ്തേക്കും. ശബരിമലയിൽ ബോർഡിനെ അവഗണിച്ചുകൊണ്ടുള്ള നടപടികളാണ് ഉണ്ടാകുന്നതെന്ന് പ്രസിഡന്‍റ് പത്മകുമാറിന് അഭിപ്രായം ഉണ്ട്. എന്നാൽ ഇക്കാര്യം അദ്ദേഹം പരസ്യമാക്കുന്നില്ല. ബോർഡ് അംഗം കെ.പി ശങ്കരദാസുമായി പ്രസിഡന്‍റിന് അഭിപ്രായ വ്യത്യാസവും ശക്തമാണ്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in