Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തൃശൂരില്‍ ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്‍, കുറുകെ സ്‌കൂള്‍ വാന്‍; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

തൃശൂരില്‍ ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്‍, കുറുകെ സ്‌കൂള്‍ വാന്‍; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്
  തൃശൂര്‍: ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്‍ എത്തി. തൃശൂര്‍ തൈക്കാട്ടുശ്ശേരി റെയില്‍വേ ഗേറ്റ് അടയ്ക്കും മുമ്പേയാണ് ട്രെയിന്‍ എത്തിയത്. ട്രെയിന്‍ വരുമ്പോള്‍ സ്‌കൂള്‍ വാന്‍ കുറുകെ കടക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ജനശതാബ്ദി ട്രെയിനാണ് ഗേറ്റ് അടക്കുന്നതിന് മുമ്പേ എത്തിയത്. 300 മീറ്റര്‍ മാത്രം അകലെയെത്തിയപ്പോഴാണ് ട്രെയിന്‍ കണ്ടതെന്ന് സ്‌കൂള്‍ വാനിന്‍റെ ഡ്രൈവര്‍ വിജയകുമാര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് വാനില്‍ ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗേറ്റിന് സമീപം ട്രാക്കില്‍ നിര്‍ത്തി. ഗേറ്റ് കീപ്പര്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കാതെ ട്രെയിന്‍ കടന്നുപോകില്ലായിരുന്നുവെന്ന് വിഷയത്തില്‍ റെയില്‍വേ പ്രതികരിച്ചു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in