Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

World

മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ രക്ഷിച്ചു

മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ രക്ഷിച്ചു
മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ (39) രക്ഷിച്ചു. ഫ്രഞ്ച് കപ്പൽ ‘ഒസിരിസ്’ ആണ് അഭിലാഷിനെ രക്ഷിച്ചത്. സ്ട്രെച്ചറിൽ അഭിലാഷിനെ ഫ്രഞ്ച് കപ്പലിലേക്കു മാറ്റി. പായ്‌വഞ്ചികളുടെ അന്താരാഷ്ട്ര മത്സരമായ ഗോൾഡൻ ഗ്ലോബ് റെയ്സിനിടെയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്ട്രേലിയയിലെ പെര്‍ത്തിന് സമീപം അഭിലാഷ് ടോമിക്ക് പരിക്കേറ്റത്. ശക്തമായ കാറ്റിലും കൂറ്റന്‍ തിരമാലകളിലും പെട്ട് അദ്ദേഹം സഞ്ചരിച്ച പായ്‌വഞ്ചി അപകടത്തില്‍ പെട്ടത്. മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ (39) രക്ഷിച്ചു. ഫ്രഞ്ച് കപ്പൽ ‘ഒസിരിസ്’ ആണ് അഭിലാഷിനെ രക്ഷിച്ചത്. സ്ട്രെച്ചറിൽ അഭിലാഷിനെ ഫ്രഞ്ച് കപ്പലിലേക്കു മാറ്റി. അദ്ദേഹം സുബോധത്തിലാണെന്നും സുരക്ഷിതനാണെന്നും നാവികസേന വക്താവ് ക്യാപ്റ്റൻ ഡി.കെ.ശർമ പറഞ്ഞു. അഭിലാഷിനൊപ്പം മൽസരിച്ച ഗ്രെഗറിന്‍റെ ബോട്ടും അപകടത്തില്‍ പെട്ടിരുന്നു. അദ്ദേഹത്തെയും രക്ഷിക്കും അഭിലാഷ് ടോമിയെ ഇല്ലെ ആംസ്റ്റര്‍ഡാം എന്ന ദ്വീപിലേക്ക് വൈകിട്ടോടെ എത്തിക്കുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമന്‍ പറഞ്ഞു. വിദഗ്ധ ചികിൽസ ലഭ്യമാക്കുന്നതിനായി ഇന്ത്യൻ കപ്പലായ ഐഎൻഎസ് സത്പുരയിൽ മൗറീഷ്യസിലേക്കു മാറ്റുമെന്നും അവർ ട്വീറ്റ് ചെയ്തു.

Related articles

See all
World

എത്യോപ്യയില്‍ വിമാനം 157പേരുമായി തകര്‍ന്നുവീണു

World

ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയ കലാപം സൃഷ്ടിക്കുമെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ്

World

ലളിത ജീവിതം നയിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ

World

'ശതകോടീശ്വര ഫ്രാക്ഷൻ' വിപുലമാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

Save your stories

Sign in