Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പട്ടിയില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍; തോക്കേന്തി സംരക്ഷണം ഒരുക്കി രക്ഷിതാവ് | VIDEO

പട്ടിയില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍; തോക്കേന്തി സംരക്ഷണം ഒരുക്കി രക്ഷിതാവ് | VIDEO
കാസർഗോഡ് : തെരുവ് നായ്‌ക്കളുടെ ഭീഷണിയെത്തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത് രക്ഷിതാവ്. കാസർഗോഡ് ബേക്കൽ ഹദാദ് നഗറിലാണ് സംഭവം. വിദ്യാർത്ഥികൾക്ക് അകമ്പടിയായി തോക്കേന്തിക്കൊണ്ട് മുന്നിൽ നടക്കുന്ന രക്ഷിതാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഏതെങ്കിലും നായ എത്തിയാൽ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നു. എയർ ഗണ്ണുമായി മുന്നില്‍ നടന്നാണ് കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. പതിമൂന്നോളം വിദ്യാർത്ഥികൾ ഇദ്ദേഹത്തിന് പിന്നിൽ നടക്കുന്നതും വീഡിയോയിൽ കാണാം. വ്യാഴാഴ്ച രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന ആറ് വയസുകാരനായ വിദ്യാർത്ഥിയെ പട്ടി കടിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് പട്ടിയെ അടിച്ചോടിക്കുകയായിരുന്നു. പിന്നാലെ അടിയേറ്റ നായ ചത്തുപോകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുന്നത്.   https://www.facebook.com/JaihindNewsChannel/videos/1090172198284530

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in