Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന 'ടൈറ്റാൻസ്' ഒക്ടോബർ 22-ന് തിയേറ്ററുകളിലേക്ക്; ചിത്രത്തിന് യു.എ. സർട്ടിഫിക്കറ്റ്

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന 'ടൈറ്റാൻസ്' ഒക്ടോബർ 22-ന് തിയേറ്ററുകളിലേക്ക്; ചിത്രത്തിന് യു.എ. സർട്ടിഫിക്കറ്റ്

പൂർണ്ണമായും ഫാന്റസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ടൈറ്റാൻസ്' ഒക്ടോബർ 22-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സെൻസർ ബോർഡിന്റെ 'യു.എ' (U/A) സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ഈ ചിത്രം ഇതിനോടകം തന്നെ സിനിമാ രംഗത്ത് ഏറെ ചർച്ചയായിക്കഴിഞ്ഞു. നേരമ്പോക്കിന്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് ഈ വലിയ മുതൽമുടക്ക് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസ് റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

തനതായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായ ജയസൂര്യയും വിനായകനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. പ്രേക്ഷകരുടെ മുൻവിധി ധാരണകളെ തിരുത്തിമറിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങളുടെ അവതരണമായിരിക്കും ചിത്രത്തിലേതെന്ന് ഇതുവരെയുള്ള അപ്ഡേഷനുകൾ വ്യക്തമാക്കുന്നു. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലെ വ്യത്യസ്തമായ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയായത്.

ജയസൂര്യ, വിനായകൻ എന്നിവർക്ക് പുറമേ സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, പ്രശസ്ത റാപ് സിംഗർ ബബബിജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജയിംസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ: സംഗീതം: ഷാൻ റഹ്മാൻ, ഛായാഗ്രഹണം: വിഷ്ണുശർമ്മ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അരുൺ വെഞ്ഞാറമൂട്, കലാസംവിധാനം: മഹേഷ് പിറവം, ചീഫ് അസോസിയേറ്റ് ഡയറക്ടേർസ്: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ: ഫീനിക്സ് പ്രഭു, ഡിസൈൻ: യെല്ലോ ട്രൂത്ത്, സ്റ്റിൽസ്: സുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷൻ മാനേജർ: നജീർ നസീം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പി.ആർ.ഒ: വാഴൂർ ജോസ്.

Related articles

See all
Entertainment

പുരാതന ഗോത്രവർഗ്ഗക്കാരുടെ കഥയുമായി 'അസ്ഥിക്കാരി'; ചിത്രീകരണം നവംബറിൽ ആരംഭിക്കും

Popular News

രാമായണ: റൈസ് ഓഫ് എ ലെജൻഡ്' വേൾഡ് പ്രീമിയർ ലോസ് ഏഞ്ചൽസിൽ; സിനിമ 2026 നവംബറിൽ തിയേറ്ററുകളിലേ...

Entertainment

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം, ബൈബിൾ വാക്യം നിറഞ്ഞ പോസ്റ്റർ; ആകാംഷയുണർത്തി 'ബാൻഡ് ഓഫ്...

Entertainment

'ഇതിഹാസ'ക്ക് ശേഷം ബിനു എസ്; ആക്ഷൻ റിവഞ്ച് ത്രില്ലർ 'പ്രഹരം' നവംബറിൽ തിയേറ്ററുകളിലേക്ക്

Save your stories

Sign in