Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കമ്പത്ത് കാറിനുള്ളില്‍ മൂന്നു പേര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, മരിച്ചത് കോട്ടയം സ്വദേശികള്‍

കമ്പത്ത് കാറിനുള്ളില്‍ മൂന്നു പേര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, മരിച്ചത് കോട്ടയം സ്വദേശികള്‍
  കുമളി: തമിഴ്നാട് കമ്പത്ത് കേരള റജിസ്ട്രേഷനിലുള്ള കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബത്തെ. രണ്ട് പുരുഷന്മാരെയും, ഒരു സ്ത്രീയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം പുതുപ്പള്ളി സ്വദേശിയുടേതാണ് കാർ. കമ്പത്ത് നിന്നും കമ്പംമെട്ട് ഭാഗത്തെ ഒരു തോട്ടത്തിനുള്ളിലാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശി അഖിൽ ജോർജിന്‍റെ ഉടമസ്ഥതയിലുള്ള കാറാണിത്. കാറിന്‍റെ സമീപത്ത് നിന്നും കീടനാശിനിയുടെ ഒഴിഞ്ഞ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായി ജോർജ് പി.സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ എസ്.ജോർജ് (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. ജോർജിനും കുടുംബത്തിനും തുണിക്കച്ചവടമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇവർ കുടുംബസമേതം കാഞ്ഞിരത്തുംമൂട്ടിലാണ് താമസിച്ചിരുന്നത്. തുണിക്കച്ചവടം പൊളിഞ്ഞ് സാമ്പത്തിക പ്രശ്നങ്ങളിൽ അകപ്പെട്ടതിനെ തുടർന്ന് മീനടം തോട്ടക്കാട്ടെ വാടകവീട്ടിലേക്ക് മാറിയിരുന്നു. ഈ വീട് മൂന്നു ദിവസമായി അടഞ്ഞുകിടക്കുകയാണെന്നും നാട്ടുകാർ പറയുന്നു. കുമളി – കമ്പം പാതയിൽ പ്രധാന പാതയോടു ചേർന്ന് കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിന്‍റെ ഡ്രൈവിംഗ് സീറ്റിലും മുൻ സീറ്റിലുമാണ് ജോർജിന്‍റെയും അഖിലിന്‍റെയും മൃതദേഹങ്ങൾ കിടന്നിരുന്നത്. മേഴ്സിയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലുമായിരുന്നു. തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in