അഴിമതി നടത്താന്‍ വേണ്ടി നിയമനിർമാണം കൊണ്ടുവരുന്നവർ; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
February 12, 2022
1 min read
•
Updated: June 05, 2026
കൊച്ചി : തട്ടിപ്പും അഴിമതിയും നടത്തുന്നവർ ഭരണാധികാരികളായാൽ അഴിമതി നടത്താൻ നിയമനിർമാണം കൊണ്ടുവരുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയിൽ കണ്ടത് അതാണെന്നും അഴിമതി നിരോധന നിയമം കേരളത്തിൽ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്വയം കേസിൽ നിന്ന് രക്ഷപ്പെടാൻ നിയമനിർമാണം കൊണ്ട് വരികയാണ്ചെയ്തത്. ഇടത് ഭരണകാലത്ത് ഇനിയും തീവെട്ടിക്കൊള്ളകൾ നടത്താമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഗവർണർ സർക്കാറിനെതിരെ പറഞ്ഞ കാര്യങ്ങൾ ഒരു മണിക്കൂറിനകം ആവിയായി പോയോ എന്നും അദ്ദേഹം ചോദിച്ചു. ലോകായുക്ത വിഷയത്തിൽ നിയമസഭയിൽ നിരാകരണ പ്രമേയം നൽകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10