Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം മാറി നൽകി ; ഗുരുതര അനാസ്ഥ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം മാറി നൽകി ; ഗുരുതര അനാസ്ഥ
  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം മാറി നൽകി. സംഭവത്തിൽ ആർഎംഒയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്‍റെ മൃതദേഹത്തിന് പകരം അജ്ഞാതന്‍റെ മൃതദേഹം ആണ് ബന്ധുക്കൾക്ക് നൽകിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്. ഇതിനിടെ  ദേവരാജന്‍റെ ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങി. പ്രിൻസിപ്പലിന്‍റെ നിർദേശാനുസരണം ആർഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം . മൃതദേഹം കൈമാറിയ മോർച്ചറി ജീവനക്കാർക്ക് വീഴ്ച്ച പറ്റിയോ എന്നാണ് അന്വേഷിക്കുന്നത്. എന്നാൽ സംസ്കരിക്കുന്നതിന് തൊട്ടുമുൻപ് ദേവരാജന്‍റെ  മകൻ മൃതദേഹം തിരിച്ചറിഞ്ഞുവെന്ന് വിഴിഞ്ഞം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു എന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു.

Related articles

See all
Popular News

SMA മരുന്ന് വിവാദത്തിൽ നാറ്റ്‌കോ ഫാർമയിൽ നിന്ന് 1.5 കോടി കൈപ്പറ്റി സി.പി.എം; തെരഞ്ഞെടുപ്പ്...

Popular News

“കാരണം നിങ്ങളോട് പറയേണ്ടതില്ല”: സുരേഷ് ബാബുവിനെ മാറ്റിയതിൽ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികര...

Popular News

കേരളത്തിൽ ആദ്യമായി 'പകർച്ചവ്യാധി പ്രതിരോധ കലണ്ടർ'; പ്രകാശനം ചെയ്ത് ആരോഗ്യവകുപ്പ് മന്ത്രി ക...

Popular News

മുന്‍ ആരോഗ്യ മന്ത്രിമാരെ അബദ്ധത്തില്‍ ചാടിച്ചതാര്?; എസ്എംഎ മരുന്ന് വിവാദത്തില്‍ രൂക്ഷവിമര്...

Save your stories

Sign in