കത്ത് വിവാദം പുകയുന്നു; സംഘര്‍ഷഭൂമിയായി തിരുവനന്തപുരം
Jaihind TV News Report
Jaihind TV Web Desk
November 07, 2022
1 min read
•
Updated: June 02, 2026
കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകരെ തടയുന്നതിനായി വെച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ക്കരികില്‍ പ്രതിഷേധിക്കവെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. നിരവധി തവണത്തെ ജലപീരങ്കി പ്രയോഗത്തിനു ശേഷമാണ് കണ്ണീര്‍ വാതക പ്രയോഗം നടത്തിയത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
അതേ സമയം കോര്‍പ്പറേഷനില്‍ ഭരണപ്രതിപക്ഷ കൗണ്‍സിലുമാര്‍ തമ്മില്‍ സംഘര്‍ഷം, വനിത പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എസ് സലീമിനെ ബി ജെ പി കൗണ്‍സിലുമാര്‍ പൂട്ടിയിട്ടു . ഇതിനെ ചോദ്യചെയ്ത് സി പി എം കൗണ്‍സിലുമാര്‍ രംഗത്തെത്തി, സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10