Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
  എറണാകുളം: പതിനാറ് ഗ്രാം എംഡിഎംഎയും എമ്പത് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മരട് നെട്ടൂർ കളപ്പുരക്കൽ വീട്ടിൽ നന്ദു ശരത്ചന്ദ്രനെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. യുസി കോളേജിന് സമീപത്തെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗളുരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. ഗ്രാമിന് എണ്ണായിരം രൂപക്ക് വാങ്ങി പത്തിരട്ടിയ്ക്കാണ് വിൽപ്പന. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിലാണ് വിൽപ്പന. വിവിധ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉൾപ്പെടെ പത്ത് കേസിൽ പ്രതിയാണ്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷംസിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്ഐ കെ.നന്ദകുമാർ, എഎസ്ഐ മാരായ കെ.ഡി. സജീവ്, വിമൽ കുമാർ, സിപിഒ മാരായ ദീപ്തി ചന്ദ്രൻ , അഫ്സൽ, അൻസാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in