Logo
Wed, Sep 16, 2026 • 08:44 PM
LIVE TV
Watch

No business videos available

No Middle East videos available

സൈജു കുറുപ്പും ഇന്ദ്രൻസും വിനയ് ഫോർട്ടും കേന്ദ്രകഥാപാത്രങ്ങളിൽ; ‘ദി തേർഡ് മർഡർ’ ഒക്ടോബർ 2ന് തിയേറ്ററുകളിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 16, 2026
1 min read
SHARE:
SAVE: Login to save

സൈജു കുറുപ്പും ഇന്ദ്രൻസും വിനയ് ഫോർട്ടും കേന്ദ്രകഥാപാത്രങ്ങളിൽ; ‘ദി തേർഡ് മർഡർ’ ഒക്ടോബർ 2ന് തിയേറ്ററുകളിൽ

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘ദി തേർഡ് മർഡർ’ ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തും. ‘റോയ്’, ‘അരികിൽ ഒരാൾ’, ‘ചാപ്റ്റേഴ്‌സ്’, ‘വൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ എം. എസ്. ഫൈസൽ ഖാന്റേതാണ്. സൈക്കോളജിക്കൽ ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിലുള്ള കഥപറച്ചിലുമായാണ് എത്തുന്നത്.

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർക്ക് പുറമെ ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സ്വർണാലയ സിനിമാസാണ് ‘ദി തേർഡ് മർഡർ’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.

അണിയറപ്രവർത്തകർ
സംവിധാനം: സുനിൽ ഇബ്രാഹിം
കഥ: എം. എസ്. ഫൈസൽ ഖാൻ
ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്
എഡിറ്റർ: വി. സാജൻ
സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്
പ്രോജക്ട് ഡിസൈനർ: ഷിജു തമീൻസ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: അരുൺ വി. എസ്., മനാഫ് വള്ളക്കടവ്
പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ ഇബ്രാഹിം
അസോസിയേറ്റ് ഡയറക്ടേഴ്സ്: എം. ആർ. വിബിൻ, ഷമീർ എസ്.
പ്രൊഡക്ഷൻ കോർഡിനേറ്റർ: ജിൻസ് ഭാസ്കർ
പ്രൊഡക്ഷൻ ഡിസൈൻ: എം. ബാവ
മേക്കപ്പ്: അമൽ ചന്ദ്രൻ
സൗണ്ട് ഡിസൈൻ: എ. ബി. ജുബിൻ
സൗണ്ട് മിക്സിങ്: വിനോദ് പി. ശിവറാം
കോസ്റ്റ്യൂംസ്: അക്ഷയ പ്രേംനാഥ്
ഡി.ഐ. പ്രൊഡ്യൂസർ: രമേഷ് സി. പി.
വി.എഫ്.എക്സ്: ഐ. വി. എഫ്.എക്സ്, കൊച്ചി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം
സ്റ്റിൽസ്: ഷാലു പേയാട്
പബ്ലിസിറ്റി: ഫണൽമീഡിയ, ദുബായ്
പി.ആർ.ഒ: പ്രതീഷ് ശേഖർ



Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10