Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കുട്ടികളുടെ ആത്മഹത്യാനിരക്ക് വർധിക്കുന്നതായി പഠന റിപ്പോർട്ട് ; ആത്മഹത്യ ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ

കുട്ടികളുടെ ആത്മഹത്യാനിരക്ക് വർധിക്കുന്നതായി പഠന റിപ്പോർട്ട് ; ആത്മഹത്യ ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ
സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ നിരക്ക് ആശങ്കാജനകമായി വർധിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ഡി.ജി.പി ആർ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ പഠന റിപ്പോർട്ട്. ആത്മഹത്യ ചെയ്യുന്നതിൽ കൂടുതലും പെൺകുട്ടികളാണ്. ലൈംഗിക അതിക്രമവും പ്രണയനൈരാശ്യവും ആത്മഹത്യകൾക്ക് കൂടുതലായി കാരണമാകുന്നുവെന്നും കണ്ടെത്തൽ. കുട്ടികളിലെ ആത്മഹത്യാ നിരക്കും കാരണങ്ങളും കണ്ടെത്താൻ നിയോഗിച്ച ഡിജിപി ആർ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ റിപ്പോർട്ടിലാണ് കണക്കുകൾ ആശങ്കയുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കുന്നത്.ലോക്ഡൗണിന് രണ്ട് മാസം മുൻപ് മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് സമിതി പരിശോധിച്ചത്. ഈ കാലയളവിൽ 158 കുട്ടികൾ ആത്മഹത്യ ചെയ്തതിൽ 90 പേരും പെൺകുട്ടികളാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൗമാരക്കാർക്കിടയിൽ ആത്മഹത്യാപ്രവണത വർദ്ധിക്കുന്നതായാണ് റിപ്പോർട്ടിലെ ഗൗരവമേറിയ കണ്ടെത്തൽ. പതിനഞ്ച് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തതിൽ 148 പേരും. ഇതിൽ തന്നെ 71 പേരും പെൺകുട്ടികളാണ്. ലൈംഗിക അതിക്രമവും പ്രണയനൈരാശ്യവുമാണ് ജീവനൊടുക്കാൻ ഭൂരിഭാഗം പെൺകുട്ടികൾക്കും പ്രേരണായത്. ആത്മഹത്യ ചെയ്ത 158 കുട്ടികളിൽ 132 പേരും അണുകുടുംബങ്ങളിൽ നിന്നുള്ളവരാണ്. മാതാപിതാക്കളടക്കം ശകാരിച്ചതിനാണ് ഏറ്റവും കൂടുതൽ പേരും ജിവനൊടുക്കിയത്. പ്രത്യേകിച്ച് കാരണമില്ലാതെ 41 ശതമാനം കുരുന്നുകൾ ജീവിതമവസാനിപ്പിച്ചതായും സമിതിയുടെ പഠനത്തിൽ കണ്ടെത്തി. ലോക്ഡൗൺ കാലത്ത് മാത്രം 173 കുട്ടികൾ ആത്മഹത്യ ചെയ്തുവെന്ന പൊലീസിന്റെ കണക്കുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Related articles

See all
Popular News

ട്യൂഷന്‍ ക്ലാസ്സിലേക്ക് പോവുകയായിരുന്ന സഹോദരങ്ങളെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; 12 കാരിക...

Popular News

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍: 1081 കോടി രൂപ അനുവദിച്ചു

Popular News

കനത്ത മഴ: മൂന്ന് ജില്ലകളില്‍ മതപഠന ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന...

Popular News

കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമന തട്ടിപ്പ്: മുന്‍ വി.സി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗു...

Save your stories

Sign in