Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രാജമലയില്‍ രണ്ടാം ദിവസത്തെ തിരച്ചില്‍ തുടരുന്നു; ഇനി കണ്ടെത്താനുള്ളത് 48 പേരെ

രാജമലയില്‍ രണ്ടാം ദിവസത്തെ തിരച്ചില്‍ തുടരുന്നു; ഇനി കണ്ടെത്താനുള്ളത് 48 പേരെ
  ഇടുക്കി: മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ രണ്ടാം ദിവസത്തെ തിരച്ചില്‍ തുടരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ആരക്കോണത്ത് നിന്നുള്ള   58 അംഗ എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘങ്ങള്‍ പെട്ടിമുടിയില്‍ എത്തി. ഡോക്ടര്‍മാരുടെ സംഘവും പെട്ടിമുടിയിലെത്തിയിട്ടുണ്ട്. 48 പേരെയാണ് സ്ഥലത്ത് നിന്നും ഇനി കണ്ടെത്താനുള്ളത്. 18 പേരെ രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും. തിരച്ചിലിനായി വിദഗ്ധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടീമിനെ  തിരുവനന്തപുരത്തു നിന്നും ഫയർ & റസ്ക്യൂ ഡയറക്ടർ ജനറൽ നിയോഗിച്ചു.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in