Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

റഷ്യ-ഉക്രെയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ജെയിന്‍ കുര്യന്‍റെ മോചനം വേഗത്തിലാക്കണം: കെ.സി.വേണുഗോപാല്‍ എംപി

റഷ്യ-ഉക്രെയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ജെയിന്‍ കുര്യന്‍റെ മോചനം വേഗത്തിലാക്കണം: കെ.സി.വേണുഗോപാല്‍ എംപി
തൊഴില്‍ തട്ടിപ്പിനിരയായി റഷ്യ-ഉക്രെയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ജെയിന്‍ കുര്യന്റെ മോചനം വേഗത്തിലാക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കെ.സി.വേണുഗോപാല്‍ കത്തുനല്‍കി. യുദ്ധത്തില്‍ പങ്കെടുത്ത് ഗുരുതര പരിക്കേറ്റ് റഷ്യയില്‍ ചികിത്സയില്‍ കഴിയുന്ന ജെയിന്‍ സുഖം പ്രാപിച്ചുവരുന്നു. വീണ്ടും യുദ്ധമുഖത്തേക്ക് തിരിച്ചയക്കപ്പെടു മെന്ന ഭീതിയിലാണ് ജെയിന്‍. സഹായമഭ്യര്‍ത്ഥിച്ച് ജെയിന്‍ ഒരു വീഡിയോ സന്ദേശം അയച്ചിട്ടുണ്ട്. പൗരാവകാശങ്ങളുടെ ലംഘനമാണ് ജെയിന്‍ നേരിടുന്നത്. ജെയിനിന്റെ ദുരിതം അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമാണ്. ജെയിന്റെതിന് സമാനമായ ദുരിതം നേരിടുന്ന 18 ഓളം ഇന്ത്യന്‍ പൗരന്‍മാര്‍ തൊഴില്‍ തട്ടിപ്പിന് ഇരയായി റഷ്യ-ഉക്രെയ്ന്‍ യുദ്ധമുഖത്തുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം മനസിലാക്കുന്നത്. ഇവരുടെയെല്ലാം മോചനത്തിനും സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Save your stories

Sign in