Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'ആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു' ; പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി

'ആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു' ; പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി
തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിനാണ് പ്രതിപക്ഷത്തിന്‍റെ നോട്ടീസ്. വിമാനത്താവളങ്ങളിൽ കോവിഡ്-19 പരിശോധന നടത്തണമെന്ന് കേന്ദ്ര സർക്കാർ 26 ന് നിർദേശം നൽകിയിരുന്നു. എന്നാൽ മാർച്ച് 3നാണ് കേന്ദ്ര നിർദേശം ലഭിച്ചതെന്നാണ് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി കെ.കെ ശൈലജക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾക്കെതിരെയും ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കണം എന്നആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എം.കെ മുനീർ ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. അടിയന്തരപ്രമേയത്തിന്മേല്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in