Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃശ്ശൂര്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര തകര്‍ന്ന് റോഡില്‍ പതിച്ചു : ഭാഗ്യത്തിന് ആളപായമില്ല

തൃശ്ശൂര്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര തകര്‍ന്ന് റോഡില്‍ പതിച്ചു : ഭാഗ്യത്തിന് ആളപായമില്ല
തൃശ്ശൂര്‍: കനത്ത മഴയില്‍ തൃശ്ശൂര്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര തകര്‍ന്ന് താഴെ റോഡില്‍ പതിച്ചു. കനത്ത മഴയെ തുടര്‍ന്ന് ആളുകളും വാഹനങ്ങളും റോഡില്‍ ഉണ്ടായിരു്ന്നില്ല. അതിനാല്‍ അത്യാഹിതം ഒഴിവായി . ഇതോടെ എംഒ റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു അഞ്ചുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന റൂഫ് വര്‍ക്കാണ് കനത്ത കാറ്റില്‍ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. . നഗരത്തിലെ ഏറ്റവും കൂടുതല്‍ വാഹനങ്ങളും മറ്റും കടന്നുപോകുന്ന പാതയിലാണ് അപകടം ഉണ്ടായത്. തൃശൂര്‍ കോര്‍പ്പറേഷന് മുന്നിലെ മുന്‍സിപ്പല്‍ ബസ്സ് സ്റ്റാന്‍ഡിന് സമീപത്ത് സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്തു തന്നെയാണ് അപകടം നടന്നത്. രണ്ട് ഓട്ടോറിക്ഷകള്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മേല്‍ക്കൂര മാറ്റാന്‍ ഫയര്‍ഫോഴ്‌സ് നടപടി തുടങ്ങി.  

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in