Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യുഡിഎഫ് വിദ്യാര്‍ത്ഥി- യുവജന സംഘടനകളുടെ പോരാട്ട വിജയം

ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യുഡിഎഫ് വിദ്യാര്‍ത്ഥി- യുവജന സംഘടനകളുടെ പോരാട്ട വിജയം
  തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യുഡിഎഫ് വിദ്യാര്‍ത്ഥി- യുവജന സംഘടനകളുടെ പോരാട്ട വിജയമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മലപ്പുറം, കാസറഗോഡ് ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 138 ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വി. ഡി. സതീശന്‍ പറഞ്ഞു. അതേസമയം കോഴിക്കോട്, പാലക്കാട് വയനാട് ജില്ലകളില്‍ കൂടി ആവശ്യമായ ബാച്ചുകള്‍ അനുവദിക്കണം. ഒരു കുട്ടിക്ക് പോലും പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടരുതെന്നും വി. ഡി. സതീശന്‍ ആവശ്യപ്പെട്ടു. സീറ്റുകള്‍ ബാക്കി വരുമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. 30 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് നല്‍കിയിട്ടും മലപ്പുറം ജില്ലയില്‍ 120 ബാച്ചുകള്‍ കൂടി അനുവദിക്കേണ്ടി വന്നു. പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് സര്‍ക്കാരിന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. അടുത്ത വര്‍ഷം ഈ പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടി സീറ്റുകളും ബാച്ചുകളും അനുവദിക്കണമെന്നും അടുത്ത വര്‍ഷത്തോടെ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെന്നും സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.    

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in