Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VD SATHEESAN| 'സാധാരണക്കാര്‍ക്ക് മരുന്ന് നല്‍കാനല്ല; പിഎസ്‌സിക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്'-വി.ഡി.സതീശന്‍

VD SATHEESAN| 'സാധാരണക്കാര്‍ക്ക് മരുന്ന് നല്‍കാനല്ല; പിഎസ്‌സിക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്'-വി.ഡി.സതീശന്‍
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം നിരന്തരം ഉന്നയിച്ച വിഷയമാണെന്നും യഥാര്‍ത്ഥത്തില്‍ ആരോഗ്യകേരളം വെന്റ്‌ലേറ്ററില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 427 കോടി രൂപയാണ് മരുന്ന് വിതരണത്തിന് സര്‍ക്കാര്‍ നല്‍കാനുള്ളത്. സാധാരണക്കാര്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ മരുന്ന് കൊടുക്കണമെന്നതല്ല സര്‍ക്കാരിന്റെ മുന്‍ഗണന. മറിച്ച് പിഎസ്‌സി ചെയര്‍മാന്റെ അടക്കം ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിലാണ് സര്‍ക്കാരിന്റെ പരിഗണന. മോദിയെ വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരും മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ വികസന വിരുദ്ധരും ആകുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. അനുവദിച്ച പണം വെട്ടിക്കുറച്ചും സാധാരണക്കാരെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in