Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനം

ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനം
ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനം. ബുധനാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ്. തെക്കൻ ബിഹാറിലെ 71 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം മുൻതൂക്കം നേടിയ മേഖലകളാണിത്. കൊവിഡിനിടെയും ശക്തമായ പ്രചാരണമാണ് ബിഹാറിൽ കഴിഞ്ഞ 2 ആഴ്ചയായി നടന്നത്. വികസം, രാജ്യസുരക്ഷ, കൊവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയവ ഉയർത്തിയായിരുന്നു എൻഡിഎയുടെ പ്രചാരണം. സർക്കാർ പരാജയങ്ങൾ, യുവാക്കൾക്ക് തൊഴിൽ, കാർഷിക നിയമങ്ങൾ റദ്ദാക്കും, ആരോഗ്യ മേഖലയിൽ സമഗ്ര പാക്കേജ്, സ്ത്രീ സുരക്ഷാ എന്നിവക്കാണ് മഹാസഖ്യം പ്രാധാന്യം നൽകിയത്. എന്നാൽ പ്രചാരണം കൊട്ടിക്കലാശത്തോട് അടുത്തതോടെ അഴിമതി ആരോപണങ്ങളിലേക്ക് തിരിഞ്ഞു. ഒന്നര പതിറ്റാണ്ടായി തുടരുന്ന അഴിമതി ഭരണം അവസാനിപ്പിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. 16 ജില്ലകളിലെ 71 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതുക. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യവും എൻഡിഎ യും തമ്മിലാണ് ബിഹാറിലെ പ്രധാന പോരാട്ടം. ഇരുമുന്നണികൾക്കും സാധ്യത കൽപ്പിക്കുന്ന തെരഞ്ഞെടുപ്പ് സർവ്വേകളാണ് പുറത്ത് വന്നിരിക്കുന്നത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in