Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

NILAMBUR BY-ELECTION| ഇന്ന് കലാശക്കൊട്ട്; ആവേശം അലതല്ലി യുഡിഎഫ് ക്യാമ്പ്

NILAMBUR BY-ELECTION| ഇന്ന് കലാശക്കൊട്ട്; ആവേശം അലതല്ലി യുഡിഎഫ് ക്യാമ്പ്
പ്രചരണം കൊട്ടിക്കലാശത്തിലേക്ക് എത്തുമ്പോള്‍ ആവേശം അലതല്ലുകയാണ് യുഡിഎഫ് ക്യാമ്പില്‍. പരസ്യപ്രചരണം അവസാനിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അവേശ കാഴ്ചകളാണ് നിലമ്പൂരിലെ രാഷ്ട്രീയ അങ്കത്തട്ടില്‍ ഉയരുന്നത്. പ്രചരണത്തില്‍ ഏറെ മുന്നിലെത്തിയ യൂഡിഎഫ് ലാസ്റ്റ് ലാപ്പിലും ഏറെ ആത്മവിശ്വാസത്തില്‍ ജൈത്രയാത്ര തുടരുകയാണ്. കൊട്ടികലാശത്തിനു മുന്നോടിയായി ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന വന്‍ റോഡ് ഷോ നിലമ്പൂരില്‍ അരങ്ങേറും. രാവിലെ 11 മണിക്ക് വഴിക്കടവില്‍ നിന്നും റോഡ് ഷോ ആരംഭിക്കും. വൈകിട്ട് നാല് മണിക്ക് ഹോസ്പിറ്റല്‍ ജംങ്ഷനിലാണ് ആര്യാടന്‍ ഷൗക്കത്തും യുഡിഎഫ് നേതാക്കളും അണിനിരക്കുന്ന കലാശക്കൊട്ട് നടക്കുക. നിലമ്പൂരില്‍ രാഷ്ട്രീയ അങ്കം മുറുകുന്നു. വര്‍ധിത ആവേശത്തോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും  ഉള്‍പ്പെടെയുള്ള മുന്‍നിര യുഡിഎഫ് നേതാക്കള്‍  മണ്ഡലത്തില്‍ പ്രചരണം നടത്തും. പ്രിയങ്ക ഗാന്ധിയുടെ പര്യടനം പകര്‍ന്നു നല്‍കിയ വര്‍ദ്ധിത ആവേശത്തോടെയാണ് പ്രവര്‍ത്തകരും നേതാക്കളും ലാസ്റ്റ് ലാപ്പില്‍ പൂര്‍ണ്ണ സജ്ജമായിരിക്കുന്നത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in