Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് മുതലപ്പൊഴിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ; സാന്ത്വനമായി രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് മുതലപ്പൊഴിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ; സാന്ത്വനമായി രാഹുൽ ഗാന്ധി
  തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന്  മുതലപ്പൊഴിയിൽ മീൻപിടിത്ത വള്ളം മറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കൾ. നേമത്ത് നിന്നും ആരംഭിച്ച പദയാത്ര കിള്ളിപ്പാലത്ത് എത്തിയപ്പോഴാണ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബം യാത്രയുടെ ഭാഗമായത്. അപകടമുണ്ടായ സാഹചര്യങ്ങളെപ്പറ്റി ബന്ധുക്കൾ രാഹുൽ ഗാന്ധിയോട് വിവരിച്ചു. അവരുടെ വിഷമം കേട്ട രാഹുൽ ഗാന്ധി ആശ്വസിപ്പിക്കുകയും കൈപിടിച്ച് ചേർത്തുനിർത്തുകയും ചെയ്തു. യാത്രയ്ക്കൊപ്പം ഏറെനേരം ചെലവഴിച്ചാണ് കുടുംബം യാത്രയായത്. അപ്രതീക്ഷിതമായി കുടുംബത്തിനുണ്ടായ വിയോഗം താങ്ങാനാകാതെ ദുരിതക്കയത്തിലേക്ക് വീണ കുടുംബത്തിന് ആശ്വാസവും കരുത്തും പകരുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.    

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in