എസ്എഫ്‌ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് പങ്കെടുക്കുവാന്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിന് അവധി നല്‍കിയ നടപടി പ്രതിഷേധാര്‍ഹമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
വിദ്യാര്‍ത്ഥി സംഘടനകള്‍ വിവിധ വിദ്യാര്‍ത്ഥി വിഷയങ്ങളില്‍ നടത്തുന്ന പഠിപ്പുമുടക്കിന്റെ ഭാഗമായി സ്‌കൂള്‍ അധികാരികള്‍ക്ക് കത്ത് നല്‍കാറുണ്ട്. എന്നാല്‍ അതെ പോലെ അല്ല ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ രാഷ്ട്രീയ സമ്മേളന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നത്.എസ്എഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്ന് ഹെഡ്മാസ്റ്റര്‍ സുനില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എസ്എഫ്‌ഐയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു സ്‌കൂളിന് അവധി നല്‍കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല. ഇതുവഴി നിര്‍ബന്ധിതമായി വിദ്യാര്‍ത്ഥികളെ ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് മറുപടി പറയണം. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് എച്ച്എസ്എസ് ലാണ് എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭഗമായുള്ള റാലിക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനാധ്യാപകന്‍ അവധി നല്‍കിയത്. ഇന്ന് എസ്എഫ്ഐ സമരമാണെന്ന നിലയില്‍ നേതാക്കള്‍ അറിയിച്ചതോടെയാണ് അവധി നല്‍കിയതെന്നാണ് അധ്യാപകന്റെ വിശദീകരണം. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി.