കോട്ടയത്തെ നഴ്‌സിന്‍റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു
Jaihind TV News Report
Jaihind TV Web Desk
January 09, 2023
1 min read
•
Updated: May 15, 2026
കോട്ടയം: കോട്ടയത്ത് അൽഫാം കഴിച്ച് യുവതി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് ഫോറൻസിക് റിപ്പോർട്ട്. ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘത്തിനു ഉടൻ കൈമാറും.
ഈ കഴിഞ്ഞ മൂന്നാം തീയതിയാണ് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ നേഴ്സ് രശ്മി മരിച്ചത്. ഫോറൻസിക് റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്നാണ് രശ്മി മരിച്ചതെന്ന് തെളിഞ്ഞതോടെ ഉടമകളായ റെയ്സ്, ലത്തിഫ്, നൗഷാദ് എന്നിവരെയും പോലീസ് കേസിൽ പ്രതിചേർത്തു. ഇവർക്കായി തിരച്ചിൽ പോലീസ് ഊർജിതമാക്കി. അതേ സമയം കഴിഞ്ഞ ദിവസം ഹോട്ടൽ പാർക്കിലെ പ്രധാന കുക്ക് മുഹമ്മദ് സിറാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10