Trending
Browse

All sections

Watch

No business videos available

No Middle East videos available

Uncategorized

SHAHABAZ MURDER| താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതര്‍ക്ക് പ്രവേശനം ലഭിച്ച സ്‌കൂളില്‍ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്

SHAHABAZ MURDER|  താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതര്‍ക്ക് പ്രവേശനം ലഭിച്ച സ്‌കൂളില്‍ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്
താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ രണ്ട്‌പേര്‍ക്ക് പ്രവേശനം ലഭിച്ച ഈങ്ങാപ്പുഴ എംജിഎം എച്ച്എസ്എസിലേക്ക് വിവിധ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് സ്‌കൂള്‍ കവാടത്തില്‍ പൊലീസ് തടഞ്ഞു. കുറ്റാരോപിതര്‍ക്ക് പ്രവേശനം നല്‍കിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സമരത്തിനു ഐക്യദാര്‍ഢ്യവുമായി എംജിഎം എച്ച്എസ്എസിലെ മറ്റ് കുട്ടികളുടെ രക്ഷിതാക്കളും എത്തിയിരുന്നു. രണ്ട് ദിവസമായി സ്‌കൂളിന് മുന്നില്‍ വിവിധ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരി 27നാണ് താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഷഹബാസിനെ (15) ഒരു സംഘം വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. നഞ്ചക്ക് ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഷഹബാസിന്റെ വലതു ചെവിയുടെ മുകള്‍ഭാഗത്ത് തലയോട്ടി പൊട്ടിയിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തിന് ശേഷം വീട്ടിലെത്തിയ ഷഹബാസ് രാത്രി ഛര്‍ദിക്കുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ മാര്‍ച്ച് ഒന്നിനാണ് ഷഹബാസ് മരിച്ചത്.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in