Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് കൊവിഡ്; തെളിവെടുപ്പ് മാറ്റിവെച്ചു

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് കൊവിഡ്; തെളിവെടുപ്പ് മാറ്റിവെച്ചു
കൊല്ലം : വിസ്മയ കേസ് പ്രതി കിരൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഇയാളെ വിസ്മയയുടെ നിലമേലുള്ള വീട്ടീലെത്തിച്ച് നടത്തുവാനിരുന്ന തെളിവെടുപ്പ് മാറ്റിവച്ചു. ഇയാളെ കൊണ്ടുവരുറമെന്നറിഞ്ഞ് വനിതാ സംഘടനകൾ ചൂലുമായി വിസ്മയയുടെ വീട്ടിനു മുന്നിൽ പ്രതിഷേധത്തിന് എത്തിയിരുന്നു. കനത്ത സുരക്ഷയും ഇവിടെ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം വന്നത്. ഇതോടെ നിരവധി അന്വേഷണ ഉദ്യേഗസ്ഥർക്കും നിരീക്ഷണത്തിൽ പോകേണ്ടിവരും. അതേസമയം വിസ്മയയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഇതുവരെ സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. കഴിഞ്ഞ ദിവസം സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച, വിസ്മയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് വിദ്ഗധരുടെയും ആന്തരിക രാസ പരിശോധനാ റിപ്പോർട്ടിനും വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in