Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണം കളറാക്കാന്‍ ടാറ്റ! കാറുകൾക്ക് ₹2.25 ലക്ഷം വരെ വൻ വിലക്കുറവ്; വൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്‌സ്

ഓണം കളറാക്കാന്‍ ടാറ്റ! കാറുകൾക്ക് ₹2.25 ലക്ഷം വരെ വൻ വിലക്കുറവ്; വൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്‌സ്

ഓണം ഉൾപ്പെടെയുള്ള ഉത്സവ സീസൺ മുന്നിൽക്കണ്ട് ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പെട്രോൾ, ഡീസൽ, ഇലക്ട്രിക് മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് മാസത്തിൽ വാങ്ങുന്ന വാഹനങ്ങൾക്ക് പരമാവധി 2.25 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ സ്വന്തമാക്കാം. നേരിട്ടുള്ള പണക്കിഴിവുകൾക്ക് പുറമെ എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ബോണസ്, ലോയൽറ്റി ആനുകൂല്യങ്ങൾ, കോർപ്പറേറ്റ് ഓഫറുകൾ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ വേഗത്തിലുള്ള ഡെലിവറിയും ആകർഷകമായ ധനകാര്യ പദ്ധതികളും വിവിധ മോഡലുകൾക്ക് ലഭിക്കും.

പെട്രോൾ, ഡീസൽ മോഡലുകൾക്ക് ₹77,500 വരെ ഓഫർ

പെട്രോൾ, ഡീസൽ മോഡലുകൾക്ക് പരമാവധി ₹77,500 വരെയുള്ള ആനുകൂല്യങ്ങളാണ് നൽകുന്നത്. കമ്പനിയുടെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന് ₹54,500 വരെയും, ജനപ്രിയ എസ്‌യുവിയായ നെക്‌സണിന് ₹72,500 വരെയും ഡിസ്‌കൗണ്ട് ലഭിക്കും. ടാറ്റ കർവ്വിന് ₹77,500 വരെ ലാഭിക്കാനാകുമ്പോൾ, പ്രീമിയം എസ്‌യുവികളായ ഹാരിയർ, സഫാരി മോഡലുകൾക്ക് ₹47,000 വരെയാണ് ഉത്സവ ആനുകൂല്യം ലഭിക്കുക.

ഇലക്ട്രിക് നിരയിൽ തിളങ്ങി ഹാരിയർ ഇവി; ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ കിഴിവ്

ടാറ്റയുടെ ഇലക്ട്രിക് വാഹന നിരയിലാണ് (EV) ഏറ്റവും വലിയ ഇളവുകൾ ലഭ്യമാക്കിയിട്ടുള്ളത്. ഇവി മോഡലുകൾക്ക് മൊത്തത്തിൽ ₹2.25 ലക്ഷം വരെ ലാഭിക്കാം. നെക്‌സൺ ഇവിക്ക് ₹60,000 വരെയും കർവ്വ് ഇവിക്ക് ₹55,000 വരെയും ഇളവുണ്ട്. അതേസമയം, ഹാരിയർ ഇവിയിലാണ് ഏറ്റവും മികച്ച ഓഫർ നൽകിയിരിക്കുന്നത്. ₹1 ലക്ഷം വരെയുള്ള ലോയൽറ്റി ആനുകൂല്യങ്ങൾക്ക് പുറമെ സൗജന്യ ഇൻഷുറൻസും ഈ മോഡലിന് ലഭിക്കും.

ഓഫറുകൾ ഡീലർഷിപ്പിന് അനുസരിച്ച് മാറിയേക്കാം

ലഭ്യമാകുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും രാജ്യത്തുടനീളം ഒരേപോലെ ആയിരിക്കണമെന്നില്ല. ഉപഭോക്താവ് വാഹനം വാങ്ങുന്ന നഗരം, ഡീലർഷിപ്പ്, വാഹനത്തിന്റെ കളർ, വകഭേദം, ലഭ്യത എന്നിവയെ ആശ്രയിച്ച് ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകാം. അതിനാൽ കൃത്യമായ ഓഫറുകൾ അറിയാൻ അടുത്തുള്ള അംഗീകൃത ടാറ്റ ഡീലർഷിപ്പുമായി ബന്ധപ്പെടുന്നത് ഉചിതമായിരിക്കും.


Related articles

See all
Popular News

ലീറ്ററിന് 29 കി.മീ മൈലേജുമായി റെനോ ഡസ്റ്റർ ഹൈബ്രിഡ് എത്തുന്നു; ബുക്കിങ് ആരംഭിച്ചു

Popular News

പുതിയ ലുക്കിൽ, കിടിലൻ ഫീച്ചറുകളോടെ ബജാജ് പൾസർ RS200 എത്തുന്നു; ചിത്രങ്ങൾ പുറത്ത്!

Popular News

ഇന്ത്യയിലെ ആദ്യ ഇലക്ട്രിഫൈഡ് മെഴ്സിഡീസ്–മേയ്ബാക്ക് S 580e വിപണിയിൽ; വില ₹3.35 കോടി

Popular News

പുതുക്കിയ ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ: അറിയേണ്ട സവിശേഷതകളും വിലയും

Save your stories

Sign in