Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ടാങ്കര്‍ ലോറി മറിഞ്ഞ് വാതകചോർച്ച ; ആളുകളെ ഒഴിപ്പിക്കുന്നു ; ഗതാഗതം വഴിതിരിച്ചുവിട്ടു

ടാങ്കര്‍ ലോറി മറിഞ്ഞ് വാതകചോർച്ച ; ആളുകളെ ഒഴിപ്പിക്കുന്നു ; ഗതാഗതം വഴിതിരിച്ചുവിട്ടു
  കണ്ണൂര്‍ : കണ്ണൂര്‍ ചാല ബൈപ്പാസിലെ ടാങ്കര്‍ ലോറി അപകടത്തില്‍ വാതകചോര്‍ച്ച. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ഗതാഗതവും വഴിതിരിച്ചുവിടുന്നു. പരിക്കേറ്റ ഡ്രൈവറെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരം ഭാഗത്തുനിന്നു വന്ന ടാങ്കര്‍ ലോറി റോഡിലെ വളവില്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. ടാങ്കറിന്റെ മൂന്നുഭാഗത്ത് ചോര്‍ച്ചയുണ്ടെന്നാണ് സൂചന. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. പൊട്ടിത്തെറി ഒഴിവാക്കാന്‍ ടാങ്കറിനു മുകളിലേക്ക് ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റിച്ചു കൊണ്ടിരിക്കുകയാണ്. അപകടസ്ഥലത്തേക്ക് ആളുകള്‍ പോകാതിരിക്കാന്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട്. അപകടസ്ഥലത്തിന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍നിന്ന് ആളുകളെ മാറ്റാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

കേരളത്തിൽ നവംബർ 1 മുതൽ 3 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായ...

Popular News

നെടുമ്പാശേരി കൂപ്പർ അപകടം; നാല് പ്രതികളെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

Popular News

ചേരാനെല്ലൂർ വാഹനാപകടം: മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ,സർക്കാർ ഒപ്പമുണ്ടെന്ന...

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Save your stories

Sign in