Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'ട്രിപ്പിൾ ലോക്ഡൗണുള്ള സിറ്റിയിൽ നിന്നും ബെംഗളൂരുവിലേക്ക്, ഇത് കേരള പൊലീസിനുതന്നെ നാണക്കേട്'; വിമർശനവുമായി പന്തളം സുധാകരന്‍

'ട്രിപ്പിൾ ലോക്ഡൗണുള്ള സിറ്റിയിൽ നിന്നും ബെംഗളൂരുവിലേക്ക്, ഇത് കേരള പൊലീസിനുതന്നെ നാണക്കേട്'; വിമർശനവുമായി പന്തളം സുധാകരന്‍
സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തതിന് പിന്നാലെ സർക്കാരിനും കേരള പൊലീസിനുമെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. സ്വപ്നയെ ട്രിപ്പിൾ ലോക്ഡൗണുള്ള സിറ്റിയിൽ നിന്നും ബെംഗളൂരുവിലേക്ക് കടത്തിയത് ഉന്നത പൊലീസുതന്നെയാണെന്ന് കരുതണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നടപടി കേരള പൊലീസിനുതന്നെ നാണക്കേടാണെന്നും അദ്ദേഹം കുറിച്ചു. https://www.facebook.com/pandalam.sudhakaran.9/posts/1829288790583143 അതേസമയം സ്വർണകള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനേയും നാലാം പ്രതി സന്ദീപ് നായരേയും ബെംഗളൂരുവില്‍ നിന്നാണ് എന്‍.ഐ.എ പിടികൂടിയത്. ഇരുവരുടയും  അറസ്റ്റ് രേഖപ്പെടുത്തി.  റോഡ് മാര്‍ഗം വൈകിട്ടോടെ കൊച്ചിയിലെത്തിക്കും. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ബെംഗളൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാര്‍ട്മെന്‍റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. രാത്രി തന്നെ ഇരുവരേയും എന്‍ഐഎ സംഘം ചോദ്യം ചെയ്തിരുന്നു.  

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in