Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘സീൻ’ ടീസർ കണ്ടത് 1.5 കോടി പേർ! സൂര്യ–ജിത്തു മാധവൻ കൂട്ടുകെട്ടിന് വമ്പൻ വരവേൽപ്പ്

‘സീൻ’ ടീസർ കണ്ടത് 1.5 കോടി പേർ! സൂര്യ–ജിത്തു മാധവൻ കൂട്ടുകെട്ടിന് വമ്പൻ വരവേൽപ്പ്

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ‘സീൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ ടീസർ 15 മില്യൺ കാഴ്ചകൾ സ്വന്തമാക്കി. വമ്പൻ പ്രേക്ഷക പ്രതികരണമാണ് ടീസറിന് ആരാധകരിൽ നിന്നും സിനിമാപ്രേമികളിൽ നിന്നും ലഭിക്കുന്നത്.

ജംഗ്ലീ സ്റ്റുഡിയോസിന്റെയും 2D എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ആക്ഷൻ കോമഡി എന്റർടെയ്‌നർ നിർമിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമാതാവ്. നവംബർ ആറിന് ദീപാവലി റിലീസായി ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

സൂര്യയ്ക്ക് പുറമെ മലയാളി താരം നസ്ലിനും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നുണ്ട്. നസ്രിയ നസീമാണ് നായിക. ടൈറ്റിൽ ടീസറിൽ സൂര്യയുടെ മാസ് രംഗങ്ങൾക്കും കോമഡി സീക്വൻസുകൾക്കുമൊപ്പം സ്റ്റൈലിഷ് അവതരണവും ശ്രദ്ധ നേടുന്നുണ്ട്.

ഇമ്പരാജ് ഐ.പി.എസ്. എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. ടീസറിൽ താരം പറയുന്ന ഡയലോഗുകളും ഇതിനോടകം ആരാധകർക്കിടയിൽ വൈറലായി. ആക്ഷനും കോമഡിയും ഒരുപോലെ കോർത്തിണക്കിയ എന്റർടെയ്‌നറായിരിക്കും ‘സീൻ’ എന്നാണ് ടീസർ നൽകുന്ന സൂചന.

‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ ഹാട്രിക് ഹിറ്റ് ലക്ഷ്യമിട്ടാണ് സൂര്യയുടെ വരവ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘സീൻ’. ടൈറ്റിൽ ടീസറിലെ സുഷിന്റെ പശ്ചാത്തല സംഗീതവും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ സംഗീതാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ ജിത്തു മാധവന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ആനന്ദ് രാജ്, ലാൽ, രാജ്പ്രിയൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

സാങ്കേതികസംഘം: സംഗീതം — സുഷിൻ ശ്യാം; ഛായാഗ്രഹണം — വിനീത് അഗസ്റ്റിൻ; എഡിറ്റർ — അജ്മൽ സാബു; ഓഡിയോഗ്രഫി — വിഷ്ണു ഗോവിന്ദ്; പ്രൊഡക്ഷൻ ഡിസൈൻ — അശ്വിനി കാലെ; ആക്ഷൻ ഡയറക്ടർ — ചേതൻ ഡി'സൂസ; ആർട്ട് ഡയറക്ടർ — എ. രാജേഷ്; കോസ്റ്റ്യൂം ഡിസൈനർ — മഷർ ഹംസ; മേക്കപ്പ് — റോണക്‌സ് സേവ്യർ; തമിഴ് സംഭാഷണങ്ങൾ — ഡേവിഡ് സെൽവം; കോ-ഡയറക്ടർ — അരുൺ അപ്പുക്കുട്ടൻ.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എം.പി. സെന്തിലും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുഷ്മ കൃഷ്ണമൂർത്തിയുമാണ്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് — കെ. ശ്രീധർ രാജ്; സ്റ്റിൽസ് — രോഹിത് കെ. സുരേഷ്; കാസ്റ്റിങ് ഡയറക്ടർ — ഷിഫ്‌ന ബബിൻ പാക്കർ; വി.എഫ്.എക്‌സ് — ഹരിഹരസുതൻ; കളറിസ്റ്റ് — രംഗ; ക്രിയേറ്റീവ് പ്രൊഡ്യൂസർ — നവീൻ നഞ്ജുണ്ടൻ. 

Related articles

See all
Popular News

'യവനകഥയിലെ ഇടയകന്യക' വീണ്ടും വെള്ളിത്തിരയിലേക്ക്! 30 വർഷങ്ങൾക്ക് ശേഷം 'അന്ന'യുമായി ടോമിച്ച...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Save your stories

Sign in