Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മരടിലെ ഫ്‌ളാറ്റ് 20 നകം പൊളിക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം; സർക്കാരിനും രൂക്ഷ വിമർശനം; 23 ന് ചീഫ് സെക്രട്ടറി ഹാജരാകണം

മരടിലെ ഫ്‌ളാറ്റ് 20 നകം പൊളിക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം; സർക്കാരിനും രൂക്ഷ വിമർശനം; 23 ന് ചീഫ് സെക്രട്ടറി ഹാജരാകണം
Supreme-Court-of-India തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിർമ്മിച്ച അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റണമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. സെപ്റ്റംബർ 20നകം ഫ്‌ലാറ്റുകൾ പൊളിക്കണമെന്നും 23ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഫ്‌ലാറ്റുകൾ പൊളിച്ച് നീക്കി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ സ്വമേധയ കേസ് പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കോടതി തീരുമാനത്തിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. നിയമലംഘനം നടത്തി നിർമ്മിച്ച മരടിലെ ഫ്‌ലാറ്റുകൾ പൊളിച്ച് നീക്കാൻ മെയ് മാസത്തിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

Related articles

See all
Popular News

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വം ; ജയ്ഹിന്ദ് ടി വിയ...

Popular News

കിവീസ് ഉയർത്തിയത് റൺമല, തകർത്തടിച്ച് സഞ്ജു സാംസൺ; ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ വിജയം

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Save your stories

Sign in