Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെപിസിസി അദ്ധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12 ന് ചുമതല ഏറ്റെടുക്കും; ലളിതമായ ചടങ്ങ് ഇന്ദിരാഭവനില്‍

കെപിസിസി അദ്ധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12 ന് ചുമതല ഏറ്റെടുക്കും; ലളിതമായ ചടങ്ങ് ഇന്ദിരാഭവനില്‍
അഡ്വ. സണ്ണി ജോസഫ് എംഎല്‍എ മെയ് 12 രാവിലെ 9.30ന് കെ.സുധാകരന്‍ എം പിയില്‍ നിന്ന് കെപിസിസി അദ്ധ്യക്ഷന്റെ ചുമതല ഏറ്റെടുക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയും അന്നു തന്നെ പുതിയ ചുമതല ഏറ്റെടുക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരുള്‍പ്പെട്ട പുതിയ കമ്മിറ്റിയും അന്നു തന്നെ ചുമതലകള്‍ ഏറ്റെടുക്കും. ഇന്ത്യ -പാകിസ്ഥാന്‍ സംഘര്‍ഷ സാഹചര്യത്തില്‍ കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന ലളിതമായ ചടങ്ങുകളോടെ ആയിരിക്കും ചുമതല ഏറ്റെടുക്കല്‍. പ്രതിപക്ഷനേതാവ് വിഡി സതീശന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍,എഐസിസി ഭാരവാഹികള്‍ ,മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍, എംപിമാര്‍,എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

Related articles

See all
Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Save your stories

Sign in