Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA | നാട് ഭരിക്കുന്ന ഇടതുമുന്നണിയുടെ അഴിമതികളാണ് ഈ തിരഞ്ഞെടുപ്പ് ക്ഷണിച്ചു വരുത്തിയതെന്ന് സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH MLA | നാട് ഭരിക്കുന്ന ഇടതുമുന്നണിയുടെ അഴിമതികളാണ് ഈ തിരഞ്ഞെടുപ്പ് ക്ഷണിച്ചു വരുത്തിയതെന്ന് സണ്ണി ജോസഫ് എംഎല്‍എ
സാധാരണക്കാരന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. നാട് ഭരിക്കുന്ന ഇടതുമുന്നണിയുടെ ആഭ്യന്തരകലഹവും അഴിമതികളുമാണ് ഈ തിരഞ്ഞെടുപ്പ് ക്ഷണിച്ചു വരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേമ പദ്ധതികളൊക്കെ സര്‍ക്കാര്‍ മുടക്കി. ആദ്യത്തെ മഴക്ക് തന്നെ ദേശീയപാത പൊളിഞ്ഞു ഗര്‍ത്തമായി മാറി. മന്ത്രിക്ക് ആദ്യം തള്ളല്‍ ആയിരുന്നെങ്കില്‍ പിന്നീട് വിള്ളലായി, ഇപ്പോള്‍ തുള്ളലായി മാറി. അഴിമതിക്കാരെ രക്ഷിക്കുവാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുപോലെ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യ ജനാധിപത്യ മുന്നണിയും ഇടതുമുന്നണിയും തമ്മിലാണ് ഇവിടെ മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലിയിലാണ് രാവിലെ പ്രചരണ പരിപാടികള്‍ നടക്കുന്നത്. വന്‍ അഴിമതി ദേശീയപാത നിര്‍മാണത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ഉത്തരവാദികള്‍ക്ക് എതിരെ നടപടി വേണമെന്നും അദ്ദേഹം ഉദ്ഘാടന വേളയില്‍ വ്യക്തമാക്കി. പൊതുമരാമത്ത് മന്ത്രി ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കണം. പ്രതികള്‍ക്കൊപ്പം നില്‍ക്കാന്‍ പാടില്ല. കൂരിയാട് സന്ദര്‍ശിക്കാത്തതിന് ന്യായീകരണമില്ല. ദേശീയപാതയില്‍ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in