Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സംസ്ഥാന ബിജെപിയില്‍ അഴിമതി വ്യാപകമെന്ന് പ്രധാനമന്ത്രി നിയോഗിച്ച സമിതി ; നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെന്നും നിർദ്ദേശം

സംസ്ഥാന ബിജെപിയില്‍ അഴിമതി വ്യാപകമെന്ന് പ്രധാനമന്ത്രി നിയോഗിച്ച സമിതി ; നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെന്നും നിർദ്ദേശം
ന്യൂഡല്‍ഹി : സംസ്ഥാന ബിജെപിയില്‍ അഴിമതി വ്യാപകമെന്ന്  പ്രധാനമന്ത്രി നിയോ ഗിച്ച സ്വതന്ത്ര നിരീക്ഷകർ. നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെന്നാണ് നിർദ്ദേശം. കാമരാജ് പദ്ധതി ബിജെപിയിലും വേണമെന്നും ആവശ്യം. തോൽവിക്ക് വി മുരളീധരനുൾപ്പടെ ഉത്തരവാദിത്തമുണ്ടെന്നും സ്വതന്ത്ര നിരീക്ഷകർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പ് നേതാവായി മാത്രമാണ് മുരളീധരൻ പെരുമാറുന്നത്. നേതാക്കളുടെ പ്രവർത്തനവും വിലയിരുത്താൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ അഴിമതി വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാൻ പണം വാങ്ങിയ സംഭവങ്ങളുമുണ്ടായി. ഈ സാഹചര്യത്തിൽ ബൂത്തുതലത്തിൽ തെരഞ്ഞെടുപ്പ് വേണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം. പ്രധാനമന്ത്രി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകരുടെ നിർദേശങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് ബിജെപി മുൻ നേതാവ് പി പി മുകുന്ദൻ പ്രതികരിച്ചു. പ്രധാനമന്ത്രി നിയോഗിച്ച നിരീക്ഷകരെ കേന്ദ്ര മന്ത്രി വി മുരളീധരൻ തള്ളി പറയരുതായിരുന്നുവെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in