Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്കായി 317 കോടിയുടെ പാക്കേജ് ; പ്രഖ്യാപനവുമായി എംകെ സ്റ്റാലിന്‍

ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്കായി 317 കോടിയുടെ പാക്കേജ് ; പ്രഖ്യാപനവുമായി എംകെ സ്റ്റാലിന്‍
ചെന്നൈ: ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്കായി 317 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലുള്ള അഭയാര്‍ഥികളുടെ ഭവന പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ക്കാണ് പ്രത്യേക പാക്കജ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തുള്ള ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും സ്റ്റാലിന്‍ നിയമസഭയെ അറിയിച്ചു. ഇവര്‍ക്ക് പൗരത്വം നല്‍കുന്ന വിഷയവും ശ്രീലങ്കയിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് അതിനാവശ്യമായ ക്രമീകരണം ഒരുക്കല്‍ ഉള്‍പ്പെടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കാനായി പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ ഭവന പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 261.54 കോടി വിനിയോഗിക്കും. ആദ്യഘട്ടത്തില്‍ 3510 വീടുകളുടെ നിര്‍മാണത്തിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ 109.81 കോടി നീക്കിവെക്കും. ഇവരുടെ വിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും ഉറപ്പാക്കാനായി 12.25 കോടിയും ജീവിത നിലവാരം ഉയര്‍ത്താന്‍ 43.61 കോടി രൂപയും വിനിയോഗിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.  

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in